Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതൊഴിലാളികൾ ജീവൻ നൽകി...

തൊഴിലാളികൾ ജീവൻ നൽകി നേടിയെടുത്ത തൊഴിൽനിയമങ്ങൾ കേ​ന്ദ്രം ഇല്ലായ്മ ചെയ്യുന്നു ^കെ.പി. രാജേന്ദ്രൻ

text_fields
bookmark_border
തൊഴിലാളികൾ ജീവൻ നൽകി നേടിയെടുത്ത തൊഴിൽനിയമങ്ങൾ കേ​ന്ദ്രം ഇല്ലായ്മ ചെയ്യുന്നു -കെ.പി. രാജേന്ദ്രൻ തിരുവനന്തപുരം: രാജ്യത്ത് നിലവിലുള്ള തൊഴിൽ നിയമങ്ങൾ റദ്ദുചെയ്ത് പുതിയ നാല്​ ലേബർ കോഡുകൾ നടപ്പാക്കുകവഴി തൊഴിലാളികൾ ജീവൻ നൽകി നേടിയെടുത്ത തൊഴിൽനിയമങ്ങളാണ് കേന്ദ്രസർക്കാർ ഇല്ലായ്മ ചെയ്യുന്നതെന്ന് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രൻ. കേന്ദ്ര സർക്കാറി​ൻെറ തൊഴിലാളി വിരുദ്ധ നയങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനും എതിരായി സംയുക്ത േട്രഡ് യൂനിയൻ സമിതിയുടെ നേതൃത്വത്തിൽ ജി.പി.ഒക്ക്​ മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എൻ.എൽ.സി നേതാവ് കാരയ്ക്കാമണ്ഡപം രവി അധ്യക്ഷതവഹിച്ചു. ഏജീസ്​ ഓഫിസിന് മുന്നിൽ നടന്ന ധർണ സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ്​ വി.ആർ. പ്രതാപൻ അധ്യക്ഷതവഹിച്ചു. തമ്പാനൂർ റെയിൽവേ സ്​റ്റേഷന് മുന്നിൽ സമരം ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. എം.പോൾ അധ്യക്ഷതവഹിച്ചു. എയർപോർട്ടിന് മുന്നിൽ ധർണ സി.ഐ.ടി.യു നേതാവ് പുല്ലുവിള സ്​റ്റാൻലി ഉദ്ഘാടനം ചെയ്തു. സേവ നേതാവ് സ്വീറ്റാദാസൻ അധ്യക്ഷതവഹിച്ചു. പി.എം.ജിയിൽ ധർണ എസ്​.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി മാഹിൻ അബൂബക്കർ ഉദ്ഘാടനം ചെയ്തു. എച്ച്.എം.എസ്​ നേതാവ് പൊടിയൻകുട്ടി അധ്യക്ഷതവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story