Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅദാനിയുടെ ഇടപാടുകൾ...

അദാനിയുടെ ഇടപാടുകൾ സംശയകരമെന്ന്​ സുബ്രഹ്​മണ്യൻ സ്വാമി

text_fields
bookmark_border
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സു​ഹൃ​ത്തും വ്യ​വ​സാ​യി​യു​മാ​യ ഗൗ​തം അ​ദാ​നി​ക്കെ​തി​രെ ബി.​ജെ.​പി എം.​പി സു​ബ്ര​ഹ്​​മ​ണ്യ​ൻ സ്വാ​മി. അ​ദാ​നി സം​ശ​യ​ക​ര​മാ​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലി​ലും ഏ​ർ​പ്പെ​ട്ട​താ​യി ഇ​ന്ത്യ​ൻ എ​ക്​​സ്​​പ്ര​സ്​ റി​പ്പോ​ർ​ട്ട്​ ഉ​ദ്ധ​രി​ച്ച്​ സ്വാ​മി ആ​രോ​പി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ്​ സ്വാ​മി​യു​െ​ട വി​മ​ർ​ശ​നം. അ​ദാ​നി സാ​മ്പ​ത്തി​ക കാ​ര്യ​ത്തി​ൽ ട്ര​പ്പീ​സ്​ ക​ളി​ക്കു​ന്ന ക​ലാ​കാ​ര​നാ​ണെ​ന്ന്​ ര​ണ്ടു വ​ർ​ഷം മു​​മ്പ്​ താ​ൻ പ​റ​ഞ്ഞ​പ്പോ​ൾ ബി.​ജെ.​പി ​െഎ.​ടി സെ​ല്ലി​ലെ വ്യാ​ജ​ന്മാ​ൻ എ​നി​ക്കെ​തി​രെ തി​രി​ഞ്ഞു. ഇ​ന്നി​താ അ​ദാ​നി​യു​ടെ സീ​​ഷെ​ല്ലി​ലെ സം​ശ​യ​ക​ര​മാ​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​യും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​തി​നെ​യും കു​റി​ച്ച്​ അ​മേ​രി​ക്ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്​ ഇ​ന്ത്യ​ൻ എ​ക്​​സ്​​പ്ര​സ്​ പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്നു എ​ന്നാ​ണ്​ സ്വാ​മി​യു​െ​ട ട്വീ​റ്റ്. സീ​ഷെ​ൽ ദ്വീ​പ സ​മൂ​ഹ​ത്തി​ലെ തി​യ​ൻ​വി​ല്ലെ ഫി​നാ​ൻ​സി​യ​ർ എ​ന്ന പേ​രി​ലെ സ്ഥാ​പ​നം​ അ​ദാ​നി ഗ്രൂ​പ്പി​ന്​ 1.4 കോ​ടി ഡോ​ള​ർ കൈ​മാ​റി​യ​താ​യാ​ണ്​ ഇ​ന്ത്യ​ൻ എ​ക്​​സ്പ്ര​സ്​​ റി​പ്പോ​ർ​ട്ട്. ഇ​ങ്ങ​നെ​യൊ​രു സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​​ന്നു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, ത​ങ്ങ​ളു​ടെ ഇ​ട​പാ​ടു​ക​ൾ സു​താ​ര്യ​മാ​ണെ​ന്നാ​ണ്​ അ​ദാ​നി ഗ്രൂ​പ്പി​ൻെറ വി​ശ​ദീ​ക​ര​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story