Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവർക്കലയിൽ ആറ്​...

വർക്കലയിൽ ആറ്​ റോഡുകളുടെ ഉദ്ഘാടനവും മൂന്ന്​ റോഡുകളുടെ നിർമാണോദ്​ഘാടനവും

text_fields
bookmark_border
വർക്കല: നിയോജകമണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളിൽ ഹാർബർ എൻജിനീയറിങ്​ വകുപ്പി​ൻെറ പുതിയ റോഡുകൾ. രണ്ട്​ കോടി ചെലവിൽ നവീകരിച്ച ആറ്​ റോഡുകളുടെ ഉദ്ഘാടനവും മൂന്ന്​ റോഡുകളുടെ നിർമാണോദ്​ഘാടനവും ബുധനാഴ്ച രാവിലെ 11ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. ഇലകമൺ പഞ്ചായത്ത് ഹാളിൽ നടക്കുന്ന യോഗത്തിൽ അഡ്വ. വി. ജോയി എം.എൽ.എ അധ്യക്ഷതവഹിക്കും. പഞ്ചായത്ത് പ്രസിഡൻറുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ഇടവ ഗ്രാമപഞ്ചായത്തിലെ സ്​റ്റേഡിയം വയൽത്തൊടി റോഡ് (19.2 ലക്ഷം), ഇലമൺ ഗ്രാമപഞ്ചായത്തിലെ കായൽപ്പുറം പമ്പ് ഹൗസ് റോഡ് (13.7 ലക്ഷം), ഇലമൺ ഗ്രാമപഞ്ചായത്തിലെ മൃഗാശുപത്രി റോഡ് (7.9 ലക്ഷം), ഇലമൺ ഗ്രാമപഞ്ചായത്തിലെ ആസാദ് മെമ്മോറിയൽ റോഡ് (21.8 ലക്ഷം), ഇലമൺ ഗ്രാമപഞ്ചായത്തിലെ എസ്.എൻ.ഡി.പി കല്ലിടാഞ്ചി റോഡ് (13.5 ലക്ഷം), വെട്ടൂർ ഗ്രാമപഞ്ചായത്തിലെ കൂന്താണി റോഡ് (15.5 ലക്ഷം) എന്നീ റോഡുകൾ പൂർത്തീകരിച്ചതി​ൻെറ ഉദ്ഘാടനവും ഇലമൺ ഗ്രാമപഞ്ചായത്തിലെ നേതാജി പാലവിള റോഡ് (13.7 ലക്ഷം), ഇലമൺ ഗ്രാമപഞ്ചായത്തിലെ മുത്തോട്ടിൻകര കോളനി റോഡ് (51.2 ലക്ഷം), ഇടവ ഗ്രാമപഞ്ചായത്തിലെ പൊട്ടക്കുളം ഓട (52.8 ലക്ഷം) എന്നിവയുടെ നിർമാണോദ്​ഘാടനവും മന്ത്രി നിർവഹിക്കും. പുലയർ മഹാസഭ ഭാരവാഹികൾ വർക്കല: കേരള പുലയർ മഹാസഭ വർക്കല യൂനിയൻ യൂനിയൻ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചിറയിൻകീഴ്‌ യൂനിയൻ പ്രസിഡൻറ്​ സുധീർ, സെക്രട്ടറി ബിജു.ടി.എസ്‌, പത്മാലയൻ എന്നിവർ സംബന്ധിച്ച യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സുമൃതൻ ചെറുന്നിയൂർ (പ്രസി​), തുളസി മുട്ടപ്പലം, സുമേഷ് ചെറുന്നിയൂർ (വൈസ് പ്രസി.), വാസുദേവൻ മുട്ടപ്പലം (സെക്ര), ഉഷാ സജീവൻ വലയ​ൻെറകുഴി, ബീന (ജോ.സെക്ര.), സുജാതൻ വലയ​ൻെറകുഴി (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.
Show Full Article
TAGS:
Next Story