Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightട്രഷറി തട്ടിപ്പില്‍...

ട്രഷറി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണ ശിപാർശ അട്ടിമറിച്ചു ഉന്നതരെ രക്ഷിക്കാനെന്ന്​ ആക്ഷേപം

text_fields
bookmark_border
തിരുവനന്തപുരം: വഞ്ചിയൂര്‍ സബ്ട്രഷറിയില്‍നിന്ന് രണ്ടേമുക്കാല്‍ കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ശിപാർശ അട്ടിമറിച്ചു. അന്വേഷണം വിജിലന്‍സിന് കൈമാറണമെന്ന് കേസന്വേഷിച്ച പ്രത്യേക പൊലീസ് സംഘം ശിപാര്‍ശ സമർപ്പിച്ച്​ ഒരുമാസം കഴിഞ്ഞിട്ടും ആഭ്യന്തരവകുപ്പ് അനുകൂല നിലപാടെടുത്തിട്ടില്ല. ഇത്​ ധനവകുപ്പിലെ ചില ഉന്നതരെ രക്ഷിക്കാനാണെന്ന്​ ആക്ഷേപമുണ്ട്​. ട്രഷറി വകുപ്പിൽ ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന്​ പ്രതി ട്രഷറി സീനിയർ അക്കൗണ്ടൻറ്​ ബിജുലാൽ തന്നെ അന്വേഷണസംഘത്തിന്​ മൊഴി നൽകിയിരുന്നു. അതിനാൽ സംസ്​ഥാനത്തുടനീളം ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന നിഗമനത്തിലെത്തിയ അന്വേഷണസംഘം വിജിലൻസ്​ അന്വേഷണം നടത്താമെന്ന ശിപാർശയും നൽകി. രണ്ട് കോടി എഴുപത്തിനാലുലക്ഷം രൂപയാണ് ട്രഷറി സോഫ്റ്റ് വെയറിലെ പിഴവ് മുതലാക്കി ബിജുലാല്‍ തട്ടിയെടുത്തത്. ബിജുവി​ൻെറ ഭാര്യയായ അധ്യാപികയെ രണ്ടാംപ്രതിയാക്കിയെങ്കിലും അവരെ ഇതുവരെ അറസ്​റ്റ്​ ചെയ്​തിട്ടില്ല. സോഫ്റ്റ്‌വെയര്‍ പിഴവുകള്‍ കണ്ടെത്തുന്നതില്‍ ട്രഷറിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും വീഴ്ച പറ്റിയെന്ന് വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാറിന് നഷ്​ടം വരുത്തിയ മുഴുവന്‍ ഉദ്യോഗസ്ഥരെയും കണ്ടെത്താന്‍ വിജിലന്‍സ് അന്വേഷണത്തിന് അന്വേഷണസംഘം ശിപാര്‍ശ നല്‍കിയത്. സോഫ്​റ്റ്​വെയറിലെ പിഴവാണ് തട്ടിപ്പിന് ഇടയാക്കിയ​െതന്ന് കണ്ടെത്തിയതിനാല്‍ സോഫ്റ്റ്‌വെയര്‍ നിര്‍മാണ കരാറിനെ കുറിച്ചടക്കം വിജിലന്‍സ് അന്വേഷണം വേണ്ടിവരും. ഇത് ധനവകുപ്പിലെ ഉന്നതരിലേക്ക് നീളാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story