Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകടലിൽ മത്സ്യബന്ധന...

കടലിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ്​ ഒരാൾ മരിച്ചു, ബോട്ടുടമയെ കാണാതായി

text_fields
bookmark_border
(ചിത്രങ്ങൾ) കരുനാഗപ്പള്ളി: ആലപ്പാട് സൻെറർ ഭാഗം പ്രതികൂല കാലവസ്ഥയിൽ കടലിൽ യന്ത്രതകരാർമൂലം മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. ബോട്ടുടമയെ കാണാതായി. മൂന്നുപേർ നീന്തി രക്ഷപ്പെട്ടു. ആലപ്പാട് ശ്രായിക്കാട് കൊച്ചുതറയിൽ വീട്ടിൽ സുധൻ (58) ആണ് മരിച്ചത്. ബോട്ടുടമ ആലപ്പാട് ഇടയിലവീട്ടിൽ അശോക(59)നെയാണ് കാണാതായത്. ആലപ്പാട് ശ്രായിക്കാട് സ്വദേശികളായ ദിലീഷ് (40), കൊച്ചുകുട്ടൻ (67), സനാദനൻ (65) എന്നിവരെയാണ്​ മറ്റ്​ ബോട്ടുകാർ രക്ഷപ്പെടുത്തിയത്. ഇവരെ പരിക്കുകളോടെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സുധൻ നീന്തി രക്ഷപ്പെടുന്നതിടെ ശക്തമായ തിരയിൽപെട്ട്​ പുലിമുട്ടിലെ കല്ലിലിടിച്ചാണ്​ മരണം സംഭവിച്ചത്. ചൊവ്വാഴ്​ച പുലർച്ചെ കായംകുളം അഴീക്കൽ മത്സ്യബന്ധന തുറമുഖത്തുനിന്ന്​ കടലിൽ പോയ 'ദിയ 'ബോട്ടാണ് അതിശക്തമായ കാറ്റിൽ അപകടത്തിൽപെട്ടത്. രാവിലെ 7.30ഒാടെയാണ് സംഭവം. സുധ​ൻെറ മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രി മോർച്ചറിയിൽ. കാണാതായ ബോട്ടുടമ അശോകന് വേണ്ടി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. സുധ​ൻെറ ഭാര്യ: പ്രസന്ന. മക്കൾ: ആദിത്യ, ആദിത്യൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story