Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൂടത്തി​ൽവീട്ടിലെ...

കൂടത്തി​ൽവീട്ടിലെ ദുരൂഹമരണങ്ങൾ: കുറ്റപത്രത്തിന്​ നടപടി ​ആരംഭിച്ചു

text_fields
bookmark_border
തിരുവനന്തപുരം: കരമന കൂടത്തില്‍ ഉമാമന്ദിരത്തിലെ ദുരൂഹമരണങ്ങളെക്കുറിച്ചും സ്വത്ത് തട്ടിപ്പിനെക്കുറിച്ചുമുള്ള കേസില്‍ ജില്ല ക്രൈംബ്രാഞ്ച് കുറ്റപത്രം തയാറാക്കുന്ന നടപടികൾ ആരംഭിച്ചു. ഉമാമന്ദിരത്തിലെ അവസാന അവകാശിയായ ജയമാധവന്‍ നായരുടെ മരണ​െത്തക്കുറിച്ചും സ്വത്ത് തട്ടിപ്പിനെക്കുറിച്ചും നിര്‍ണായകമായ ചില തെളിവുകള്‍ ലഭിച്ചതി​ൻെറ അടിസ്ഥാനത്തിലാണ്​ അടുത്ത നടപടികളിലേക്ക് അ​േന്വഷണസംഘം നീങ്ങിയത്​. കുടുംബത്തിലെ കാര്യസ്ഥനായിരുന്ന രവീന്ദ്രന്‍നായരെ പ്രതിചേർക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്​. രവീന്ദ്രൻനായർ അന്വേഷണ സംഘത്തിന്​ മുന്നിൽ നൽകിയ ​മൊഴികളിൽ പലതിലും വൈരുധ്യം കണ്ടെത്തിയിട്ടുണ്ട്​. വീട്ടില്‍ നടത്തിയ പരിശോധനയുടെ വിശദമായ ഫോറന്‍സിക് റിപ്പോര്‍ട്ടും ലഭിക്കാനുണ്ട്. ജില്ല ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത ശേഷമാണ് വീട്ടില്‍ വിശദപരിശോധന നടത്തിയത്. കട്ടിലില്‍നിന്നും തടിക്കഷണത്തില്‍നിന്നും രക്തത്തി​ൻെറ അംശം ലഭിച്ചിരുന്നു. അതെല്ലാം പരിശോധിച്ച്​ പഴുതടച്ച കുറ്റപത്രത്തിന്​ രൂപം നൽകാനാണ്​ ക്രൈംബ്രാഞ്ച്​ ഡിവൈ.എസ്​.പി സുൽഫിക്കറി​ൻെറ നേതൃത്വത്തിലുള്ള സംഘം ഉദ്ദേശിക്കുന്നത്​. മാസങ്ങൾക്കുള്ളിൽതന്നെ കുറ്റപത്രം സമർപ്പിക്കുമെന്ന്​ അന്വേഷണസംഘം വൃത്തങ്ങൾ അറിയിച്ചു. ആദ്യം കരമന പൊലീസ്​ രജിസ്​റ്റർ ചെയ്​തിരുന്ന കേസിൽ പല കള്ളക്കളികളും നടന്നതായാണ്​ ക്രൈംബ്രാഞ്ചി​ൻെറ വിലയിരുത്തൽ. മൊഴികൾ കൃത്യമായി രേഖപ്പെടുത്താതെയോ അന്വേഷണം നടത്താതെയോ ഒത്തുകളികൾ നടത്തിയെന്നാണ്​ നിഗമനം. ജയമാധവന്‍നായരെ ആശുപത്രിയിലെത്തിക്കാൻ കൂടുതല്‍ പേരുണ്ടായിരുന്നതായി പൊലീസിന് സംശയമുണ്ട്. ഇക്കൂട്ടത്തില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരുണ്ടോ എന്നതും പരിശോധിച്ചുവരുകയാണ്. സ്വന്തം ലേഖകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story