Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആരോഗ്യമേഖലയില്‍...

ആരോഗ്യമേഖലയില്‍ സൃഷ്​ടിച്ചത് വിപ്ലവകരമായ മാറ്റങ്ങള്‍^ മന്ത്രി

text_fields
bookmark_border
ആരോഗ്യമേഖലയില്‍ സൃഷ്​ടിച്ചത് വിപ്ലവകരമായ മാറ്റങ്ങള്‍- മന്ത്രി ആരോഗ്യമേഖലയില്‍ സൃഷ്​ടിച്ചത് വിപ്ലവകരമായ മാറ്റങ്ങള്‍- മന്ത്രി തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്​ടിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് സാധിച്ചതായി മന്ത്രി കെ.കെ. ശൈലജ. പാറശ്ശാല പുത്തന്‍കട ഗവ. ആയുര്‍വേദ ആശുപത്രിയില്‍ നിര്‍മിച്ച ഇരുനില കെട്ടിടത്തി​ൻെറ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിക്കുകയായിരുന്നു അവർ. ആരോഗ്യമേഖലയില്‍ ശരിയായ കാഴ്ചപ്പാടിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളെയും കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങളും വിജയകരമായി പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ ആശുപത്രികളെയും പ്രാഥമികാരോഗ്യകേന്ദ്രങ്ങളെയും രോഗിസൗഹാര്‍ദമാക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയ ആയുഷ് മിഷ​ൻെറയും പഞ്ചായത്തി​ൻെറയും ഫണ്ടുപയോഗിച്ചാണ് പുത്തന്‍കട ഗവൺമൻെറ്​ ആയുര്‍വേദ ആശുപത്രിയില്‍ പുതിയ ഇരുനില കെട്ടിടം നിര്‍മിച്ചത്. 87 ലക്ഷം രൂപയാണ് ആകെ നിര്‍മാണ ചെലവ്. ചടങ്ങില്‍ സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എസ്.കെ. ബെന്‍ഡാര്‍വിന്‍, പാറശ്ശാല ഗ്രാമപഞ്ചായത് പ്രസിഡൻറ്​ എസ്. സുരേഷ്, വൈസ് പ്രസിഡൻറ്​ ആര്‍. സുകുമാരി, വിവിധ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്മാര്‍, ദേശീയ ആയുഷ് മിഷന്‍ സ്​റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ എ.ആര്‍. അജയകുമാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. TC പരശുവയ്ക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം തിരുവനന്തപുരം: പരശുവയ്ക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി പുതുതായി നിര്‍മിച്ച കെട്ടിടത്തി​ൻെറ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിച്ചു. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എയുടെ നിയോജകമണ്ഡല ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. വെയിറ്റിങ്​ ഏരിയ, ഡോക്ടര്‍സ് റൂം, കാഷ്വൽറ്റി റൂമുകള്‍, ഫാര്‍മസി ഏരിയ, ഒബ്‌സര്‍വേഷന്‍ റൂം, ലാബ് എക്‌സ്-റേ റൂം എന്നിവ രണ്ട് നിലകളുള്ള കെട്ടിടത്തിലുണ്ട്. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ല പഞ്ചായത്ത് അംഗം എസ്.കെ. ബെന്‍ ഡാര്‍വിന്‍, പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എസ്. സുരേഷ്, വൈസ് പ്രസിഡൻറ്​ ആര്‍. സുകുമാരി, വിവിധ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story