Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅതിവേഗ റെയിൽപാത:...

അതിവേഗ റെയിൽപാത: അലൈൻമെൻറിനെതിരെ പ്രതിഷേധം

text_fields
bookmark_border
അതിവേഗ റെയിൽപാത: അലൈൻമൻെറിനെതിരെ പ്രതിഷേധം കഴക്കൂട്ടം: തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയിൽപാതക്കുവേണ്ടിയുള്ള അലൈൻമൻെറിനെതിരെ പ്രതിഷേധം. ജനവാസ മേഖലയിലൂടെ അലൈൻമൻെറ് പ്രഖ്യാപിച്ചതിലാണ് പ്രതിഷേധം. നൂറുകണക്കിന് വീടുകൾ നഷ്​ടപ്പെടുന്നതിനൊപ്പം സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും പുതിയ അലൈൻമൻെറ് ഭീഷണിയാണ്. വെട്ടുറോഡ്-മുരുക്കുംപുഴ ഭാഗത്തെ അലൈൻമൻെറ് സംബന്ധിച്ചാണ് പരാതി ഉയർന്നത്. 2500ലേറെ കുട്ടികൾ പഠിക്കുന്ന 100 വർഷത്തിലറെ പഴക്കമുള്ള കണിയാപുരം ബോയ്സ്, ഗേള്‍സ് സ്കൂള്‍, കണിയാപുരം ടൗണ്‍ മസ്ജിദ് കെട്ടിടം, കുമിളി മുസ്​ലിം ജമാഅത്ത്, കരിച്ചാറ മുസ്​ലിം ജമാഅത്ത്, മുരുക്കുംപുഴ മുസ്​ലിം ജമാഅത്ത്, കോഴിമട ശ്രീ ധര്‍മശാസ്ത്ര ക്ഷേത്രം, അണ്ടൂർക്കോണം പഞ്ചായത്തിലെ പൊതു ശ്​മശാനം, നിരവധി കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയവ നഷ്​ടപ്പെടുന്നതിൽ ഉള്‍പ്പെടും. ആകെയുള്ള വീട് നഷ്​ടമാകുമോയെന്ന ആശങ്കയിലാണ് ഇരുന്നൂറിലധികം വീട്ടുടമസ്ഥര്‍. ശാസ്ത്രീയ പഠനമില്ലാതെയാണ് അലൈന്‍മെ​ൻറ്​ തയാറാക്കിയിരിക്കുന്നതെന്നാണ് ആക്ഷേപം. മുമ്പ്​ റെയിൽവേക്കുവേണ്ടി സ്ഥലം ഏറ്റെടുത്തവരുടെ ബാക്കിയുള്ള ഭൂമി നഷ്​ടമാകുന്ന രീതിയിലാണ് അലൈൻമെ​ൻറ്​ തയാറാക്കിയിരിക്കുന്നത്. കഴക്കൂട്ടം എഫ്.സി.ഐ ഗോഡൗണിനു മുമ്പ്​ റെയിൽവേ ലൈൻ ക്രോസ് ചെയ്ത് പടിഞ്ഞാറുവശം ചേർന്ന് വരുന്ന രീതിയിൽ മുമ്പ്​ മറ്റൊരു സർ​േവ എടുത്തിട്ടുണ്ട്. അത് പടിഞ്ഞാറുവശം ചേർന്ന് കരിച്ചാറ വരെ പോകുകയാണെങ്കിൽ സ്കൂളുകളും ആരാധനാലയങ്ങളും നൂറോളം വീടുകളും നഷ്​ടമാകാതെ പദ്ധതി നടപ്പാക്കാൻ കഴിയുമെന്നിരിക്കെയാണ് പുതിയ അലൈൻമെ​ൻറ്​. അലൈൻമൻെറ് മാറ്റണമെന്നാവശ്യപ്പെട്ട് അണ്ടൂർക്കോണം പഞ്ചായത്ത് പ്രമേയം പാസാക്കി. പുതിയ അലൈൻമൻെറിനെതിരെ നാട്ടുകാർ ചേർന്ന് ആക്​ഷൻ കൗൺസിൽ രൂപവത്​കരിച്ചു. മുഖ്യമന്ത്രിക്കുള്‍പ്പെടെ ആക്​ഷന്‍ കൗണ്‍സിലി​ൻെറ നേതൃത്വത്തില്‍ പരാതി നല്‍കി. പരാതിയിൽ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് ആക്​ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. ക്യാപ്ഷൻ: IMG-20200721-WA0084.jpg IMG-20200721-WA0085.jpg IMG-20200721-WA0083.jpg അതി വേഗ റെയിൽപാത കടന്നുപോകുന്ന റൂട്ട്മാപ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story