Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതലയില്‍ വെട്ട്;...

തലയില്‍ വെട്ട്; പരാതിയുമായി ചെന്ന അമ്മക്കും പെണ്‍മക്കള്‍ക്കും പൊലീസി​െൻറ വക അസഭ്യമെന്ന്​ പരാതി

text_fields
bookmark_border
തലയില്‍ വെട്ട്; പരാതിയുമായി ചെന്ന അമ്മക്കും പെണ്‍മക്കള്‍ക്കും പൊലീസി​ൻെറ വക അസഭ്യമെന്ന്​ പരാതി പാറശ്ശാല: തലയില്‍ വെ​േട്ടറ്റ അമ്മക്കും കൂടെച്ചെന്ന പെണ്‍മക്കള്‍ക്കും പൊലീസി​ൻെറ വക അസഭ്യമെന്ന്​ പരാതി. പാറശ്ശാല പൊലീസ് സ്‌റ്റേഷനില്‍ സര്‍ക്കിള്‍ ഇൻസ്​പെക്ടര്‍ റോബര്‍ട്ട് ജോണി​ൻെറയും എ.എസ്.ഐ ജോസി​ൻെറയും നേതൃത്വത്തില്‍ ശനിയാഴ്​ചയാണ് സംഭവം അരങ്ങേറിയതെന്ന് ചെങ്കല്‍ കാക്കനാട് വീട്ടില്‍ രാജ​ൻെറ ഭാര്യ ഷീല (54) പറയുന്നു. 2019 ഡിസംബർ 30ന്​ അയല്‍വാസി ചെങ്കല്‍ കാക്കനാട് വീട്ടില്‍ വിനീതി​ൻെറ അടിയേറ്റ് ഷീലക്ക്​ പരിക്കേറ്റിരുന്നു. ഇൗ കേസിൽ സബ് ജയിലില്‍ റിമാൻഡിലായിരുന്നു വിനീത്​. ജാമ്യത്തിലിറങ്ങിയ പ്രതി പിറ്റേദിവസം ഷീലയുടെ വീടി​ൻെറ ജനാലച്ചില്ല്​ അടിച്ചുതകര്‍ത്തു. ഇതില്‍ പരാതിപ്പെട്ടിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും പരാതിയിലുണ്ട്. വീണ്ടും കഴിഞ്ഞ തിങ്കളാഴ്​ച രാത്രി 8.30ന് ഷീലയുടെ വീടിൻെറ പിറകുവശത്തെ കതകില്‍ തട്ടുകയും കതക് തുറന്ന ഷീലയെ വിനീത് വെട്ടുകത്തികൊണ്ട് തലയിൽ വെട്ടുകയും ചെയ്​തു. നിലവിളികേട്ട് ഓടിയെത്തിയ ഭര്‍ത്താവ്​ രാജനെ മർദിച്ചു. വിവരമറിയിച്ചതിനെതുടർന്ന്​ സ്ഥലത്തെത്തിയ പൊലീസുകാര്‍ ചോരയിൽ കുളിച്ചുനില്‍ക്കുകയായിരുന്ന ഷീലയെ അസഭ്യം പറഞ്ഞു. പരാതിയുമായി പാറശ്ശാല പൊലീസ് സ്‌റ്റേഷനിലെത്തിയപ്പോഴും അസഭ്യം പറഞ്ഞെന്ന്​ ചൂണ്ടിക്കാട്ടി ഷീല നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിക്ക്​ പരാതി നല്‍കി. പ്രതിയെ പിടികൂടാനുള്ള എല്ലാ നടപടികളും ആരംഭിച്ചെന്നും വീട്ടമ്മയെ അസഭ്യം പറഞ്ഞതായുള്ള പരാതിയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും പാറശ്ശാല സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ റോബര്‍ട്ട് ജോണ്‍ പ്രതികരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story