Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമന്ത്രി കെ.ടി. ജലീലിനെ...

മന്ത്രി കെ.ടി. ജലീലിനെ ദേശീയപാതയിൽ മംഗലപുരത്ത് യൂത്ത് കോൺഗ്രസ്​ പ്രവർത്തകർ വഴിതടഞ്ഞു

text_fields
bookmark_border
ആറ്റിങ്ങൽ: മന്ത്രി കെ.ടി. ജലീലിനെ ദേശീയപാതയിൽ മംഗലപുരത്ത് യൂത്ത് കോൺഗ്രസ്​ പ്രവർത്തകർ വഴി തടഞ്ഞു. എൻ.ഐ.എ ചോദ്യം ചെയ്യലിന് വിധേയമായ ശേഷം തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങവെയാണ് തടഞ്ഞത്. രാത്രി എട്ടരയോടെ മംഗലപുരത്തുവെച്ച് വാഹനം കെ.പി.സി.സി സെക്രട്ടറി എം.എ. ലത്തീഫി​ൻെറ നേതൃത്വത്തിൽ തടഞ്ഞു. പൊലീസ് ഇടപെട്ട് ഉടൻ ഇവരെ റോഡി​ൻെറ ഒരു വശത്തുനിന്ന്​ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. കെ.എസ്.യു ജില്ല വൈസ് പ്രസിഡൻറ്​ ശരത് ശൈലേശ്വരൻ, അനന്തകൃഷ്ണൻ, മനോജ്, സുജിത്ത്, ബിജു ശ്രീധർ, സജീവ്, ശരുൺ, ഷജിൻസക്കീർ, പെരുംകുളം അൻസാർ, ഷിബു അപ്പുക്കുട്ടൻ, രതീഷ്, സഞ്ജു, മോനിഷ്, രാഹുൽ, മുനീർ, സജിൻ തുടങ്ങിയവർ നേതൃത്വം നൽകി. tw ATL mangalapuram highway uparodham മംഗലപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹൈവേ ഉപരോധിച്ച് മന്ത്രിയെ തടയാൻ ശ്രമിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story