Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരാജി ആവശ്യത്തിൽ ഏഴാം...

രാജി ആവശ്യത്തിൽ ഏഴാം ദിവസവും തിളച്ചുമറിഞ്ഞ്​ തലസ്​ഥാനനഗരി

text_fields
bookmark_border
തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലി​ൻെറ രാജിയാവശ്യപ്പെട്ട്​ പ്രതിപക്ഷ, യുവജന സംഘടനകളുടെ പ്രതിഷേധത്തിൽ തുടർച്ചയായി ഏഴാം ദിവസവും തിളച്ചുമറിഞ്ഞ്​ തലസ്​ഥാനനഗരി. പൊലീസും പ്രവർത്തകരും തമ്മിലെ സംഘർഷത്തിൽ നിരവധിപേർക്ക്​ പരിക്കേറ്റു. കെ.ടി. ജലീലിനെ എൻഫോഴ്​സ്​മൻെറ്​ ഡയറക്ടറേറ്റ് ചോദ്യം ചെയ്​തെന്ന വിവരം പുറത്തുവന്ന വെള്ളിയാഴ്ച രാത്രി മുതലാണ് സെക്രട്ടേറിയറ്റ് പരിസരത്ത് സമരപരമ്പരക്ക്​ തുടക്കമായത്​. വ്യാഴാഴ്​ച മന്ത്രി ജലീല്‍ എൻ.​െഎ.എക്കു​ മുന്നില്‍ ചോദ്യംചെയ്യലിന്​ ഹാജരായെന്ന വിവരം പുറത്തുവന്നതോടെ രാവിലെ ഒമ്പതോടെ സെക്രട്ടേറിയറ്റിലേക്ക്​ യുവമോര്‍ച്ച ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദ്യ മാര്‍ച്ച് എത്തി. അതിനു​ പിന്നാലെ യൂത്ത്​ ലീഗ്​ പ്രവർത്തകരും ​പ്രതിഷേധവുമായെത്തി. ബാരിക്കേഡ്​ തകർത്ത്​ മുന്നേറാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ്​ മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. യൂത്ത്​ ലീഗ്​ ​പ്രവർത്തകരെ പൊലീസ്​ ബലംപ്രയോഗിച്ച്​ അറസ്​റ്റ്​ ചെയ്​തു നീക്കി. ഉച്ചക്ക്​ 12 ഒാടെ ബി.ജെ.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക്​ മാര്‍ച്ച് നടത്തി. വനിതകൾ ഉൾപ്പെടെ നൂറോളം പ്രവര്‍ത്തകര്‍ പ​െങ്കടുത്തു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന്,​ പ്രവര്‍ത്തകര്‍ സമരഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബി.ജെ.പി സംസ്ഥാന നേതാക്കളായ പി. സുധീര്‍, സി. ശിവന്‍കുട്ടി, വി.ടി. രമ, ജില്ല പ്രസിഡൻറ്​ വി.വി. രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഉച്ചക്ക്​ ഒന്നരയോടെ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ പ്രതിഷേധവുമായെത്തി. ഇവരെ പിരിച്ചുവിടാൻ പൊലീസ്​ ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്​തു. ഇതിൽ പൊലീസുകാർക്കും പ്രവർത്തകർക്കും പരിക്കേറ്റു. വൈകീട്ട്​ സെക്ര​േട്ടറിയറ്റിലേക്കും രാത്രി മന്ത്രി ജലീലി​ൻെറ ഔദ്യോഗിക വസതിയിലേക്കും ബി.ജെ.പി മാര്‍ച്ച് നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story