Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2020 5:28 AM IST Updated On
date_range 18 Sept 2020 5:28 AM ISTതദ്ദേശസ്ഥാപനങ്ങളുടെ നവീകരണത്തിലൂടെ ക്ഷേമപ്രവര്‍ത്തനം ഊര്‍ജിതമാക്കും^ എ.സി. മൊയ്തീന്‍
text_fieldsbookmark_border
തദ്ദേശസ്ഥാപനങ്ങളുടെ നവീകരണത്തിലൂടെ ക്ഷേമപ്രവര്‍ത്തനം ഊര്‍ജിതമാക്കും- എ.സി. മൊയ്തീന്‍ തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനുള്ള നപടികള്‍ സര്‍ക്കാര്‍ നടപ്പാക്കുകയാണെന്ന് മന്ത്രി എ.സി. മൊയ്തീന്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആധുനീകരണം ഇതിൻെറ ഭാഗമാണ്. പാറശാല ബ്ലോക്ക് പഞ്ചായത്തിൻെറ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈഫ് അടക്കമുള്ള സര്‍ക്കാറിൻെറ പദ്ധതികള്‍ വിജയകരമായി നടപ്പാക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് നടത്തിയത്. പ്രളയംപോലുള്ള പ്രകൃതിദുരന്തങ്ങളെയും കോവിഡ് മഹാമാരിെയയും ചെറുത്തുനില്‍ക്കാന്‍ സര്‍ക്കാറിനു കൈത്താങ്ങായതും തദ്ദേശ സ്ഥാപനങ്ങളാണെന്ന് മന്ത്രി പറഞ്ഞു. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 1.15 കോടി രൂപ ചെലവഴിച്ചാണ് മന്ദിരത്തിൻെറ നിര്‍മാണം പൂര്‍ത്തിയാക്കിയത്. സി.കെ. ഹരീന്ദ്രന്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിനു ലഭിച്ച ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് കൈമാറല്‍, ശുചിത്വ ബ്ലോക്ക് പദ്ധതി പ്രഖ്യാപനം, പൗരാവകാശരേഖ പ്രകാശനം, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരെ ആദരിക്കല്‍ എന്നിവയും നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.ആര്‍. സലൂജ, വൈസ് പ്രസിഡൻറ് എസ്. ആര്യദേവന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബിജു, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരായ സൗമ്യ ഉദയന്‍, അജിതകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമവികസന കമീഷണര്‍ എന്‍. പത്മകുമാര്‍ എല്‍.എസ്.ജി.ഡി. അസി. എന്‍ജിനീയര്‍ എസ്. ജ്യോതിസ്, ജില്ല വനിതക്ഷേമ ഓഫിസര്‍ സജിന സത്താര്‍, ബി.ഡി.ഒ കെ. രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കണ്‍സീലിയേഷന്‍ ഓഫിസര്‍മാരുടെ പാനല്‍ പുനഃസംഘടിപ്പിക്കുന്നു തിരുവനന്തപുരം: രക്ഷാകര്‍ത്താക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ള കണ്‍സീലിയേഷന്‍ ഓഫിസര്‍മാരുടെ പാനല്‍ പുനഃസംഘടിപ്പിക്കുന്നു. തിരുവനന്തപുരം, നെയ്യാറ്റിന്‍കര, വര്‍ക്കല, ചിറയിന്‍കീഴ് താലൂക്കുകളിലെ സന്നദ്ധ സേവനതല്‍പരരായവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കുന്ന ആളുകള്‍ സന്നദ്ധസേവനം ചെയ്യാന്‍ താൽപര്യമുള്ളവരായിരിക്കണം. മധ്യസ്ഥ ശ്രമങ്ങള്‍ക്കായി വ്യക്തികളെ നേരില്‍ കാണുന്നതിനായി ഇവരുടെ ജോലിസ്ഥലത്തോ ഭവനങ്ങളിലോ സന്ദര്‍ശിക്കണം. ട്രൈബ്യൂണലിൻെറ വിചാരണ നടത്തുന്ന ദിവസങ്ങളില്‍ നിര്‍ദിഷ്്ട ഓഫിസില്‍ ഹാജരായി പ്രിസൈഡിങ് ഓഫിസറുടെ നിർദേശാനുസരണം മധ്യസ്ഥശ്രമം നടത്താന്‍ ബാധ്യസ്ഥരായിരിക്കണം. രണ്ടു വര്‍ഷം ഏതെങ്കിലും അംഗീകൃത സന്നദ്ധസംഘടനകളില്‍ പ്രവര്‍ത്തിച്ചുപരിചയമുള്ളവരുമായിരിക്കണം അപേക്ഷകന്‍. താൽപര്യമുള്ളവര്‍ സെപ്റ്റംബര്‍ 22ന് രാവിലെ 11ന് കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന മെയിൻറനന്‍സ് ട്രൈബ്യൂണല്‍ ആന്‍ഡ് സബ് കലക്ടര്‍ ഓഫിസിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2731600, 2360462.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story