Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമണപ്പുറം ഫിനാന്‍സ്...

മണപ്പുറം ഫിനാന്‍സ് സ്ഥാപനങ്ങളില്‍ തൊഴില്‍വകുപ്പ് പരിശോധന

text_fields
bookmark_border
തിരുവനന്തപുരം: മണപ്പുറം ഫിനാന്‍സ് സ്ഥാപനങ്ങളില്‍ സംസ്ഥാനവ്യാപകമായി തൊഴില്‍വകുപ്പ്​ സ്​ക്വാഡ് പരിശോധന നടത്തി. വ്യാപകമായി തൊഴില്‍ നിയമലംഘനങ്ങള്‍ നടക്കുന്നതിനാല്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ പ്രതിസന്ധി നേരിടുകയാണെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണന്‍ ലേബര്‍ കമീഷണര്‍ പ്രണബ്‌ജ്യോതി നാഥിന് പരിശോധനകള്‍ക്ക് നിർദേശം നല്‍കുകയായിരുന്നു. അഡീഷനല്‍ ലേബര്‍ കമീഷണര്‍ (എന്‍ഫോഴ്‌സ്‌മൻെറ്​) കെ. ശ്രീലാലി​ൻെറ നേതൃത്വത്തിലായിരുന്നു പരിശോധന​. സംസ്ഥാനത്താകമാനം 219 സ്ഥാപനങ്ങളിലെ 1777 ജീവനക്കാരെ നേരില്‍കണ്ട് നടത്തിയ അന്വേഷണത്തില്‍ 243 പേര്‍ക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്ന് കണ്ടെത്തി. ബോണസ് ആനുകൂല്യം, മെറ്റേണിറ്റി ബെനിഫിറ്റ് ആനുകൂല്യം, നാഷനല്‍ ആൻഡ്​ ഫെസ്​റ്റിവല്‍ ഹോളിഡേയ്‌സ് ആനുകൂല്യം എന്നിവ തൊഴിലാളികള്‍ക്ക് നിഷേധിക്കുന്നതായും കണ്ടെത്തി. കേരള ഷോപ്‌സ് ആൻഡ്​ കൊമേഴ്‌സ്യല്‍ എസ്​റ്റാബ്ലിഷ്‌മൻെറ്​ നിയമം, മിനിമം വേതനനിയമം, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് നിയമം തുടങ്ങിയവയുടെ ലംഘനങ്ങള്‍ക്കൊപ്പം വേതന സുരക്ഷാ പദ്ധതിയില്‍ അംഗമായിട്ടില്ലാത്ത സ്ഥാപനങ്ങളെയും പരിശോധനയില്‍ കണ്ടെത്തി. നിയമലംഘനങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിന്​ നിർദേശം നല്‍കി. നിയമാനുസൃത തുടര്‍നടപടി സ്വീകരിക്കുമെന്ന് ലേബര്‍ കമീഷണർ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story