Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറിസോഴ്സ് അധ്യാപകരെ...

റിസോഴ്സ് അധ്യാപകരെ സ്ഥിരപ്പെടുത്തണം ^കെ.ആർ.ടി.എ ധർണ നടത്തി

text_fields
bookmark_border
റിസോഴ്സ് അധ്യാപകരെ സ്ഥിരപ്പെടുത്തണം -കെ.ആർ.ടി.എ ധർണ നടത്തി തിരുവനന്തപുരം: സമഗ്രശിക്ഷ കേരള പ്രോജക്ടിൽ സേവനമനുഷ്ഠിക്കുന്ന റിസോഴ്സ് അധ്യാപകരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ഉപജില്ല കേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിച്ചു. സംസ്ഥാനത്ത് സെക്കൻഡറി വിഭാഗത്തിൽ 1044 പേരും എലിമൻെററിയിൽ 1166 പേരും ഓട്ടിസം സൻെററുകളിൽ 110 റിസോഴ്സ് അധ്യാപകരുമാണ് ജോലി ചെയ്യുന്നത്. ഇവരിൽ പലരും ഇരുപത് വർഷത്തിലേറെയായി ജോലി ചെയ്യുന്നവരാണ്. പ്രായപരിധി കൂടിയതിനാൽ മറ്റ് ജോലികൾ ലഭിക്കാനും ഇടയില്ല. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ സ്വീകരിച്ച് സ്ഥിരനിയമനം യാഥാർഥ്യമാക്കാൻ നിർദേശം നൽകണമെന്നും സംഘടന ഭാരവാഹികൾ ആവശ്യപ്പെടുന്നു. ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനനന്തപുരം എസ്.എസ് കെ സംസ്ഥാന ഒാഫിസിന് മുന്നിൽ കെ.എസ്​.ടി.എ സംസ്ഥാന സെക്രട്ടറി എൻ.ടി. ശിവരാജൻ ഉദ്ഘാടനം ചെയ്തു. കെ.ആർ.ടി.എ സംസ്ഥാന പ്രസിഡൻറ് കെ.എസ്. ബിനുകുമാർ അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവംഗം എ. നജീബ്, എസ്. കൃഷ്ണകുമാരി, ഡി.എൽ അജയകുമാർ, കെ. സിന്ധു, എസ്.എൽ. അനീഷ് എന്നിവർ പ്രസംഗിച്ചു. ജില്ല പ്രോജക്ട് ഒാഫിസിന് മുന്നിൽ കെ.എസ്​.ടി.എ ജില്ല സെക്രട്ടറി വി. അജയകുമാർ ഉദ്ഘാടനം ചെയ്തു. എസ്. ജയചന്ദ്രൻ അധ്യക്ഷനായി. കൊല്ലത്ത് ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് സൂസൻ കോടിയും കാസർകോട്​ എസ്. പ്രകാശൻ മാസ്​റ്ററും കോട്ടയത്ത് എ.വി. റസലും മലപ്പുറത്ത് കെ.എസ്​.ടി.എ സംസ്ഥാന സെക്രട്ടറി ഷാഫി മാസ്​റ്ററും പത്തനംതിട്ടയിൽ സനൽകുമാറും കണ്ണൂരിൽ കെ.എസ്​.ടി.എ ജില്ല സെക്രട്ടറി കെ.സി. മഹേഷും ആലപ്പുഴയിൽ ഡി. സുധീഷും ഇടുക്കിയിൽ പി.എ. മേരിയും ഉദ്ഘാടനം ചെയ്തു. ചിത്രവിവരണം KRTA STATELEVEL DHARNA കെഎസ്.ആർ.ടി സംഘടിപ്പിച്ച ധർണ തിരുവനന്തപുരത്ത് കെ.എസ്​.ടി.എ സംസ്ഥാന പ്രസിഡൻറ് എൻ.ടി. ശിവരാജൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story