Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബ്രാഞ്ച് കേന്ദ്രങ്ങളിൽ...

ബ്രാഞ്ച് കേന്ദ്രങ്ങളിൽ സി.പി.​െഎ സമരം

text_fields
bookmark_border
നെയ്യാറ്റിൻകര: സി.പി.​െഎ ദേശീയ സെക്ര​േട്ടറിയറ്റ് ആഹ്വാനം ചെയ്ത ദേശീയ പ്രക്ഷോഭത്തി​ൻെറ ഭാഗമായി നെയ്യാറ്റിൻകര മണ്ഡലത്തിൽ നാൽപതിലധികം ബ്രാഞ്ച് കേന്ദ്രങ്ങളിൽ സമരപരിപാടികൾ സംഘടിപ്പിച്ചു. നെയ്യാറ്റിൻകര പോസ്​േ​റ്റാഫിസിന്​ മുന്നിൽ സംഘടിപ്പിച്ച സമരപരിപാടി സി.പി.​െഎ ജില്ല അസിസ്​റ്റൻറ് സെക്രട്ടറി പള്ളിച്ചൽ വിജയൻ ഉദ്ഘാടനം ചെയ്തു. 'എല്ലാവർക്കും ഉപജീവനത്തിനും സമത്വത്തിനും നീതിക്കും വേണ്ടി ഇന്ത്യയെ രക്ഷിക്കുക' എന്ന മുദ്രാവാക്യമുയർത്തി ബ്രാഞ്ച് കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധപരിപാടി കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് സംഘടിപ്പിച്ചത്. എസ്. രാഘവൻനായർ അധ്യക്ഷനായി. നഗരസഭ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൺ എൻ.കെ. അനിതകുമാരി, സി. ഷാജി, എ. കൃഷ്ണകുമാർ, ജെ. ഡാളി, വി. ജലജാധരൻ നായർ, എ. ഉണ്ണി തുടങ്ങിയവർ സംസാരിച്ചു. ആറാലുംമൂട്ടിലെ പ്രതിഷേധ പരിപാടി മണ്ഡലം കമ്മിറ്റിയംഗം എസ്.എസ്. ഷെറിൻ ഉദ്ഘാടനം ചെയ്തു. സാബിരാജ് അധ്യക്ഷത വഹിച്ചു. അമരവിളയിൽ ചേർന്ന പ്രതിഷേധയോഗം നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി എൻ. അയ്യപ്പൻ നായർ ഉദ്ഘാടനം ചെയ്തു. സുമ, പത്മദാസ്, അരുൺ, രജിത് തുടങ്ങിയവർ സംസാരിച്ചു. ചെങ്കൽ ലോക്കൽ കമ്മിറ്റിയിലെ വിവിധ ബ്രാഞ്ച് കേന്ദ്രങ്ങളിലെ യോഗങ്ങൾ എസ്. ആനന്ദ്കുമാർ, വട്ടവിള ഷാജി, കെ. ഭാസ്കരൻ തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു. കാരോട് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ എൽ. ശശികുമാർ, പി.പി. ഷിജു, ഡോ. എസ്. ശശിധരൻ, ജെ. സുനി, ബി. അനിത തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു. കുളത്തൂർ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സജി ആറ്റുപുറം, സബീഷ്​ സനൽ, ജയരാജ്, ക്രിസ്​റ്റഡിമ തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു. തിരുപുറം, അതിയന്നൂർ, പെരുമ്പഴുതൂർ തുടങ്ങിയ ലോക്കൽ കമ്മിറ്റികളിൽ എ. മോഹൻദാസ്, ഷിബു, പ്രഫ. എം. ചന്ദ്രബാബു, നെല്ലിമൂട് ശശി, ജി.എൻ. ശ്രീകുമാരൻ, വി.ഐ. ഉണ്ണികൃഷ്ണൻ, കലാമങ്കേഷ്കർ തുടങ്ങിയ നേതാക്കൾ പ്രതിഷേധയോഗങ്ങൾ ഉദ്ഘാടനം ചെയ്തു. ഫോട്ടോ: നെയ്യാറ്റിൻകര പോസ്​േ​റ്റാഫിസിന്​ മുന്നിലെ പ്രതിഷേധപരിപാടി പള്ളിച്ചൽ വിജയൻ ഉദ്ഘാടനം ചെയ്യുന്നു IMG_20200914_161625
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story