Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമലയോരമേഖലകളില്‍ കോവിഡ് ...

മലയോരമേഖലകളില്‍ കോവിഡ് രോഗികള്‍ കൂടുന്നു

text_fields
bookmark_border
കാട്ടാക്കട: . തിങ്കളാഴ്​ച നടത്തിയ പരിശോധനയില്‍ കള്ളിക്കാട് പഞ്ചായത്തിൽ 30 പേർക്കും കാട്ടാക്കട, പൂവച്ചൽ, പഞ്ചായത്തുകളിലായി നടന്ന പരിശോധനയിൽ 10 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. കാട്ടാക്കട, പൂവച്ചൽ എന്നിവിടങ്ങളിൽ അഞ്ചുപേർക്ക് വീതമാണ് പോസിറ്റിവ് ആയത്. കള്ളിക്കാട് ഗ്രാമപഞ്ചായത്തിൽ 127 പേരെ പരിശോധിച്ചപ്പോൾ ചാമവിളപ്പുറം വാർഡിൽ 11 പേർക്കും കള്ളിക്കാട് ഏഴുപേർക്കും നെയ്യാർഡാമിൽ അഞ്ചുപേർക്കും തേവൻകോട് നാലുപേർക്കും വ്ലാവെട്ടി, പെരുംകുളങ്ങര, കാളിപാറ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാട്ടാക്കട പഞ്ചായത്തിൽ 58 പേരുടെ പരിശോധനയാണ് ആമച്ചൽ കുടുംബാരോഗ്യകേന്ദ്രത്തിൽ നടന്നത്. ചന്ദ്രമംഗലത്ത് രണ്ട്, ആമച്ചൽ, എട്ടിരുത്തി, കൊല്ലോട് ഓരോന്നുവീതവും പോസിറ്റിവ് ആയി. പൂവച്ചലിൽ 61 പേരുടെ പരിശോധന വീരണകാവ് ആശുപത്രിയിൽ നടന്നപ്പോൾ ഉണ്ടപ്പാറയിൽ രണ്ടുപേർക്കും ചാമവിള, മുതിയാവിള, മൈലോട്ടുമൂഴി എന്നിവിടങ്ങളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു.
Show Full Article
TAGS:
Next Story