Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീഴ്​ചപറ്റിയെന്ന്​...

വീഴ്​ചപറ്റിയെന്ന്​ പാണക്കാട് തങ്ങൾ പറഞ്ഞാൽ രാഷ്​ട്രീയം അവസാനിപ്പിക്കാം ^മന്ത്രി ജലീൽ

text_fields
bookmark_border
വീഴ്​ചപറ്റിയെന്ന്​ പാണക്കാട് തങ്ങൾ പറഞ്ഞാൽ രാഷ്​ട്രീയം അവസാനിപ്പിക്കാം -മന്ത്രി ജലീൽ തിരുവനന്തപുരം: ചെറിയൊരു വീഴ്ചയെങ്കിലും തനിക്കുണ്ടായെന്ന് മുസ്​ലിംലീഗ് അധ്യക്ഷനായ പാണക്കാട് തങ്ങൾക്ക് നെഞ്ചിൽ െെക​െവച്ച് പറയാൻ കഴിയുമെങ്കിൽ താൻ രാഷ്​ട്രീയം അവസാനിപ്പിക്കാമെന്ന് മന്ത്രി കെ.ടി. ജലീൽ. കൈരളി ചാനലിന് നൽകിയ പ്രതേ‍്യക അഭിമുഖത്തിലാണ് ജലീൽ തുറന്നടിച്ചത്. താൻ അഴിമതിക്കാരനാ​െണന്ന് വിശുദ്ധ ഖുർആൻ തൊട്ട് പാണക്കാട് തങ്ങൾ പറയാൻ തയാറാ​െണങ്കിൽ തങ്ങൾ പറയുന്നത് എന്തും ചെയ്യാൻ തയാറാണെന്നും മന്ത്രി വ‍്യക്തമാക്കി. യു.എ.ഇ സർക്കാർ നൽകിയ ഖുർആൻ വിതരണം ചെയ്തത്​ തെറ്റാ​െയന്ന് ലീഗ്​ നേതാക്കൾ പറയുകയാ​െണങ്കിൽ അതുപോലെ മടക്കിനൽകാൻ തയാറാണ്​. എൻഫോഴ്സ്മൻെറ്​ ഡയറക്ടറേറ്റ് മുമ്പാകെ ഹാജരായത് ഒരാളോടും താൻ പറഞ്ഞിട്ടില്ല. ഇത്തരം വിവരങ്ങൾ കോൺഫിഡൻഷ്യലായി സൂക്ഷിക്കണമെന്ന് ഡയറക്ടറേറ്റ് പറഞ്ഞതുകൊണ്ടാണ്​ ആരോടും ഒന്നും പറയാതിരുന്നത്​. മാധ‍്യമപ്രവർത്തകരെ പേടിച്ച് എവിടേക്കും പോയിട്ടില്ല. എൻഫോഴ്സ്മൻെറ്​ ഡയറക്ടറേറ്റ് വിവരശേഖരണം മാത്രമാണ് നടത്തിയത്​. തനിക്കെതിരെ കെട്ടുകഥകളുടെ പ്രവാഹമാണ് നടക്കുന്നത്. തനിക്കെതിരെ പടപ്പുറപ്പാടുമായി നടക്കുന്ന ലീഗ്​ സാമ്പത്തിക തട്ടിപ്പിലും അഴിമതിയിലും മുങ്ങിയിരിക്കുകയാണ്​. തെറ്റ് ചെയ്തി‍ൻെറ പേരിൽ ആരും ഇതുവരെയും ലീഗിൽ പുറത്താക്കപ്പെട്ടിട്ടി​െല്ലന്നും ജലീൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story