Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയൂത്ത്​ കോണ്‍ഗ്രസ്...

യൂത്ത്​ കോണ്‍ഗ്രസ് നിരാഹാര സമരപ്പന്തലിൽ ഉമ്മൻ ചാണ്ടിയെത്തി

text_fields
bookmark_border
വെള്ളറട: സ്വപ്​ന സുരേഷിനടക്കം കേരളത്തില്‍ ജോലിനല്‍കിയ സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. റാങ്ക് പട്ടികകള്‍ പരമാവധി നീട്ടി യുവാക്കളുടെ തൊഴില്‍ നഷ്​ടപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നിലമാമൂടിനു​ സമീപം തട്ടിട്ടമ്പലം ജങ്​ഷനിൽ യൂത്ത് ​കോണ്‍ഗ്രസ് നടത്തിവന്ന നിരാഹാര സമരപ്പന്തൽ സന്ദർശിച്ച്​ സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. അനുവിൻെറ ജീവന്‍ നഷ്​ടമാകാന്‍ കാരണം സര്‍ക്കാറി​ൻെറ പിടിപ്പുകേടാണ്. അനുവിൻെറ കുടുംബത്തിൻെറ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂ. സര്‍ക്കാര്‍ ജോലി ആരുടെയും ഒൗദാര്യമല്ല. പി.എസ്.സി റാങ്ക് ലിസ്​റ്റ്​ മരവിപ്പിച്ചത് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. എം.എല്‍.എമാരായ ഷാഫിപറമ്പില്‍, ശബരീനാഥൻ, വില്‍സൻെറ്​, ഡി.സി.സി പ്രസിഡൻറ്​ നെയ്യാറ്റിന്‍കര സനല്‍, സോളമന്‍ അലക്‌സ്, എ.ടി. ജോര്‍ജ്, ആര്‍. വല്‍സലന്‍, അന്‍സജിതാ റസല്‍, പാറശ്ശാല സുതാകരന്‍, ബാബുകുട്ടന്‍ നായര്‍, മഞ്ചവിളാകം ജയകുമാര്‍, കൊല്ലിയോട് സത്യനേശന്‍, കെ. ദസ്തഗീര്‍, വണ്ടിത്തടം പത്രോസ്, സുദീര്‍ഷാ, അരുണ്‍ സി.പി, എം. രാജ് മോഹന്‍, രാജരാജസിങ്​, ബിനു പാലിയോട്, ഭവതിയാന്‍വിള സുരേന്ദ്രന്‍ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം. ummanchande marecha anuvinte kudupangagale samadthanepikunu.jpg yuthcongrass samaram atteduthathai shafe parampil samsarekunu.jpg ummarchade samsarekunu.jpg ഉമ്മന്‍ ചാണ്ടി മരിച്ച അനുവി​ൻെറ കുടുംബാംഗങ്ങളെ സമാധാനിപ്പിക്കുന്നു 2 യൂത്ത്‌ കോണ്‍ഗ്രസ് സമരപ്പന്തലില്‍ ഉമ്മന്‍ ചാണ്ടി സംസാരിക്കുന്നു 3. യൂത്ത്‌ കോണ്‍ഗ്രസ് സമരം ഏ​െറ്റടുത്തതായി ഷാഫിപറമ്പില്‍ എം.എല്‍.എ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story