Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപഠനത്തിലും വിജയത്തിലും...

പഠനത്തിലും വിജയത്തിലും അപൂര്‍വ നേട്ടം കൈവരിച്ച് മൂന്ന് കൂട്ടുകാരികള്‍

text_fields
bookmark_border
വെള്ളറട: ഒരേ സ്‌കൂളിലും കോളജിലും ഒരേ ക്ലാസിലെ പഠനം. കോളജിലേക്ക്​ ബസില്‍ ഒരുമിച്ചുള്ള യാത്ര, ഒടുവില്‍ പരീക്ഷ വിജയത്തിലും അടുത്തടുത്ത റാങ്കുകളില്‍. കേരള യൂനിവേഴ്‌സിറ്റി ബി.എ സംസ്‌കൃതം സാഹിത്യ പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടിയ ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് സ്വദേശികളായ മുന്ന് കൂട്ടുകാരികളാണ് നാടിനായി അഭിമാന നേട്ടം കൈവരിച്ചത്. ഒറ്റശേഖരമംഗലം ജനാർദനപുരം ഹയർസെക്കൻഡറി സ്​കൂളിലെ വിദ്യാർഥികളായിരുന്നു ഇവർ. ഒറ്റശേഖരമഗലം പുള്ളിക്കോണം ശ്രീശങ്കരത്തില്‍ പ്രസാദി​ൻെറയും കുമാരി സുമയുടെ മകള്‍ ദേവികക്കാണ്​​ ഒന്നാം റാങ്ക്. ഒറ്റശേഖരമംഗലം മേലെ പ്ലാവറത്തല പുത്തന്‍ വീട്ടില്‍ അജയകുമാറി​ൻെറയും പ്രസന്നയുടെയും മകള്‍ അനഘ.പി.അജയ്ക്ക്​ രണ്ടാം റാങ്ക്. മണ്ഡപത്തിന്‍കടവ് കുണ്ടാമത്ത് കിഴക്കിന്‍കര വീട്ടില്‍ ശ്രീകുമാരന്‍നായരുടെയും ഗീതാകുമാരിയുടെയും മകള്‍ ശ്രീലക്ഷ്മിക്കാണ് മൂന്നാം റാങ്ക്​ ലഭിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story