Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉപന്യാസ മത്സരം

ഉപന്യാസ മത്സരം

text_fields
bookmark_border
തിരുവനന്തപുരം: കേരള ഫോറസ്​റ്റ്​ പ്രൊട്ടക്​ടിവ് സ്​റ്റാഫ് അസോസിയേഷനും വൈ.എം.സി.എ വിദ്യാർഥി വേദിയായ യൂനിവൈയും ചേർന്ന് ജോസഫ് കെ. കുര്യൻ സ്മാരക പുരസ്കാരങ്ങൾക്കായുള്ള അഖില കേരള സംഘടിപ്പിക്കുന്നു. കേരളത്തിലെ ഏതെങ്കിലും സ്കൂളിൽ പതിനൊന്നും പന്ത്രണ്ടും ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ലെവൽ ഒന്ന്​ മത്സരത്തിൽ പങ്കെടുക്കാം. അഫിലിയേറ്റഡ് കോളജിൽ പഠിക്കുന്ന ഡിഗ്രി, ബിരുദാനന്തര ബിരുദ, ഗവേഷക വിദ്യാർഥികൾക്കും യൂനിവേഴ്സിറ്റി ഡിപ്പാർട്മൻെറുകളിൽ പഠിക്കുകയോ ഗവേഷണം നടത്തുകയോ ചെയ്യുന്നവർക്കും വേണ്ടിയാണ് ലെവൽ രണ്ട്​ മത്സരം. 'പ്രകൃതി ദുരന്തങ്ങളും ജൈവവൈവിധ്യ സംരക്ഷണവും' എന്ന വിഷയത്തെക്കുറിച്ച് 1000 വാക്കിൽ കവിയാത്ത ഉപന്യാസം ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാം. ഇരുവിഭാഗങ്ങളിലും ഒന്നാംസമ്മാനം 3000 രൂപ, രണ്ടാം സമ്മാനം 2000 രൂപ. എഴുതിയോ പ്രിൻറ്​ ചെയ്തതോ ജനറൽ സെക്രട്ടറി, വൈ.എം.സി.എ, തിരുവനന്തപുരം - 695001 എന്നി വിലാസത്തിൽ ഒക്ടോബർ മൂന്നിനകം കിട്ടത്തക്കവിധം അയക്കണം. trivandrumymca@gmail.com ലേക്ക്​ വിദ്യാർഥിയുടെ ഐഡി കാർഡി​ൻെറ പകർപ്പും സത്യപ്രസ്താവനയും അയക്കണം. ഇവ രണ്ടും പ്രിൻസിപ്പലോ ഒരധ്യാപകനോ സാക്ഷ്യപ്പെടുത്തിയിരിക്കണം. ഫോൺ: 8547330531, 6238804192
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story