Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവെഞ്ഞാറമൂട്...

വെഞ്ഞാറമൂട് ഇരട്ടക്കൊല; പ്രതികളുമായി പൊലീസി​െൻറ തെളിവെടുപ്പ്

text_fields
bookmark_border
വെഞ്ഞാറമൂട് ഇരട്ടക്കൊല; പ്രതികളുമായി പൊലീസി​ൻെറ തെളിവെടുപ്പ് വെഞ്ഞാറമൂട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി പൊലീസി​ൻെറ തെളിവെടുപ്പ് തുടരുന്നു. ശനിയാഴ്ച രാവിലെ ഏ​േഴാടെ കേസിലെ പ്രതികളായ ഷജിത്, അജിത്, അന്‍സര്‍, നജീബ് എന്നിവരുമായി തെളിവെടുപ്പിനെത്തിയ പൊലീസ് സംഭവദിവസം പ്രതികള്‍ ഒരുമിച്ചിരുന്ന് മദ്യപിച്ച മുത്തിക്കാവിലുള്ള സ്വകാര്യവ്യക്തിയുടെ റബര്‍ തോട്ടം, കൊലപാതകത്തിനുശേഷം കേസിലെ മുഖ്യപ്രതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറി​ൻെറ പെട്രോള്‍ തീര്‍ന്നുവെന്ന് പറയപ്പെടുന്ന മാങ്കുഴി, തുടര്‍ന്ന് പെട്രോള്‍ വാങ്ങാനെത്തിയ മാമൂടുള്ള രമേശന്‍ എന്നയാളുടെ കട എന്നിവിടങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ആറ്റിങ്ങള്‍ ഡിവൈ.എസ്.പി എസ്.വൈ. സുരേഷ്, വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.കെ. വിജയരാഘവന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. വെഞ്ഞാറമൂട് ഫോട്ടോ. VJD POLICE. വെഞ്ഞാറമൂട്ടില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്​റ്റിലായ അന്‍സര്‍, അജിത്, ഷജിത് എന്നിവരുമായി പൊലീസി​ൻെറ തെളിവെടുപ്പ് file name. vjd- police
Show Full Article
TAGS:
Next Story