Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എസ്​.ആർ.ടി.സിയിൽ...

കെ.എസ്​.ആർ.ടി.സിയിൽ സമ്പൂർണ കമ്പ്യൂട്ടർവത്​കരണത്തിന്​ വീണ്ടും ജീവൻ വെ​ക്കുന്നു

text_fields
bookmark_border
തിരുവനന്തപുരം: റെയിൽവേ മാതൃകയിൽ ബസുകളുടെ സ്​ഥിതിവിവരം മുൻകൂട്ടി അറിയാൻ കഴിയുന്ന ട്രാക്കിങ്​ സംവിധാനമടക്കം സമ്പൂർണ കമ്പ്യൂട്ടർവത്​കരണത്തിന്​ കെ.എസ്​.ആർ.ടി.സിയിൽ വീണ്ടും ജീവൻ വെ​ക്കുന്നു. പലവട്ടം തുടങ്ങിവെച്ചെങ്കിലും എങ്ങുമെത്താതെ അവസാനിച്ച നടപടികൾ സർക്കാറിൽനിന്ന്​ 16.98 കോടിക്ക്​ ഭരണാനുമതി ലഭിച്ച സാഹചര്യത്തിലാണ് പുനരാരംഭിക്കുന്നത്​. കെ.എസ്.ആർ.ടി.സിയിലെ ഭരണപരമായ കാര്യങ്ങൾ, സർവിസ്​ ഒാപറേഷൻ, പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം, ടിക്കറ്റിങ്​, ജി.പി.എസ്​ എന്നിവ ഇൗ പദ്ധതിയിൽ ഉൾപ്പെടുന്നു. കെ.എസ്.ആർ.ടി.സിയുടെ എല്ലാ വാഹനങ്ങളിലും ജി.പി.എസ് സംവിധാനം ഏർപ്പെടുത്തും. ജി.പി.എസുമായി ബന്ധപ്പെടുത്തിയാണ്​ പാസഞ്ചർ ഇൻഫർമേഷൻ സിസ്​റ്റം നടപ്പാക്കുന്നത്​. ഇതിലൂടെ വാഹനങ്ങളുടെ ലൈവ് ട്രാക്കിങ്​ ലഭ്യമാകും. യാത്രക്കാരുടെ സൗകര്യാർഥം ഇതിനായി പ്രത്യേക ആപ്പും തയാറാക്കും. ഇതിലൂടെ ഓരോ റൂട്ടിലെയും ബസ് ഷെഡ്യൂൾ, റൂട്ട് മാറ്റങ്ങൾ, ബസി​ൻെറ കൃത്യമായ തത്സമയ ലൊക്കേഷൻ എന്നിവ യാത്രക്കാർക്ക് ലഭിക്കും. വാഹനങ്ങളുടെ സർവിസിനി​ടയിലെ സീറ്റ് ലഭ്യത ഏത് സമയത്തും യാത്രക്കാർക്ക് അറിയാൻ സാധിക്കും. കെ.എസ്.ആർ.ടി.സിയുടെ ഭരണപരമായ കാര്യങ്ങൾ മാനേജ്മൻെറ്​ ഇൻഫർമേഷൻ സിസ്​റ്റത്തിലേക്ക്​ മാറുമെന്നതാണ്​ മറ്റൊരു പ്രത്യേകത. ജീവനക്കാരുമായും സർവിസ് നടത്തിപ്പുമായും ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഡിജിറ്റൽ പ്ലാറ്റ്​ഫോമിലേക്ക്​ മാറുന്നതോടെ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും ശാസ്ത്രീയമായ മാനേജ്മൻെറിനും സാധിക്കും. കാഷ്​ലെസ്​ സൗകര്യമുള്ള ആധുനിക ടിക്കറ്റിങ്​ സംവിധാനം ജി.പി.എസുമായി ബന്ധപ്പെടുത്തി നടപ്പാക്കുമെന്നതാണ്​ മറ്റൊന്ന്​. മൊബൈൽ ടിക്കറ്റിങ്​ സംവിധാനവും ഈ മെഷീനുകളിൽ ഉണ്ടായിരിക്കും. ടിക്കറ്റിങ്​ സംവിധാനത്തെ ജി.പി.എസുമായി ബന്ധപ്പെടുത്തുന്നതിനാൽ യാത്രക്കാർക്ക് സർവിസ് നടത്തുന്ന ബസുകളിലെ തത്സമയ സീറ്റ് വിവരങ്ങൾ ലഭ്യമാകും. അഞ്ചുമാസത്തിനകം പദ്ധതി പൂർത്തീകരിക്കും. പദ്ധതിയുടെ ഭാഗമായി കെ.എസ്.ആർ.ടി.സിയിൽ നിലവിലുള്ള എല്ലാ സോഫ്റ്റ് വെയർ, ഹാർഡ്‌വെയർ സംവിധാനങ്ങളും ആധുനീ​കരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story