Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറോഡുകളുടെ...

റോഡുകളുടെ നിർമാണോദ്ഘാടനം നടന്നു

text_fields
bookmark_border
തിരുവനന്തപുരം: വാമനപുരം പഞ്ചായത്തിലെ ആറാന്താനം-ഇളംകുളം-മേച്ചേരിക്കോണം, ആനാകുടി ഏല-ഇളങ്ങല്ലൂര്‍, മാവേലിനഗര്‍-പരപ്പാറമുകള്‍-കോട്ടുകുന്നം റോഡുകളുടെ നിർമാണോദ്ഘാടനം ഡി.കെ. മുരളി എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ പ്രത്യേക വികസനനിധി പദ്ധതി പ്രകാരം 10 ലക്ഷം രൂപ ചെലവഴിച്ചാണ് ആറാന്താനം-ഇളംകുളം-മേച്ചേരിക്കോണം റോഡ് നിര്‍മിക്കുന്നത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആനാകുടി ഏല-ഇളങ്ങല്ലൂര്‍, മാവേലിനഗര്‍-പരപ്പാറമുകള്‍-കോട്ടുകുന്നം റോഡുകളുടെ നിര്‍മാണം. ആനാകുടി ഏല-ഇളങ്ങല്ലൂര്‍ റോഡിന് 15 ലക്ഷവും മാവേലിനഗര്‍-പരപ്പാറമുകള്‍-കോട്ടുകുന്നം റോഡിന് 30 ലക്ഷവുമാണ് അനുവദിച്ചിരിക്കുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്​ നടന്ന യോഗത്തില്‍ വാമനപുരം പഞ്ചായത്ത് പ്രസിഡൻറ്​ കെ. ദേവദാസന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എസ്.എം. റാസി, ബി. സന്ധ്യ, എസ്.കെ. ലെനിന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്​ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story