Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജലീലി​െൻറ രാജി...

ജലീലി​െൻറ രാജി ആവശ്യപ്പെട്ട്​ മാർച്ച്​​്; തലസ്ഥാനത്ത്​ ലാത്തിച്ചാർജ്​

text_fields
bookmark_border
ജലീലി​ൻെറ രാജി ആവശ്യപ്പെട്ട്​ മാർച്ച്​​്; തലസ്ഥാനത്ത്​ ലാത്തിച്ചാർജ്​ തിരുവനന്തപുരം: മ​ന്ത്രി കെ.ടി. ജലീലി​ൻെറ രാജി ആവശ്യപ്പെട്ട്​ സെക്ര​േട്ടറിയറ്റിലേക്ക്​ യൂത്ത് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ നടത്തിയ മാർച്ചിനുനേരെ പൊലീസ് ലാത്തിച്ചാർജ്. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ജലീലിനെ എൻഫോഴ്‌സ്‌മൻെറ്​ ഡയറക്ടറേറ്റ് ചോദ്യം ചെയ്​തെന്ന വാർത്ത പുറത്തുവന്നതിന്​ പിന്നാലെയാണ്​ വെള്ളിയാഴ്ച രാത്രി പ്രതിഷേധമാർച്ച്​ നടന്നത്​. സമരം അക്രമാസക്തമായതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ്​ നടത്തുകയ​ുമായിരുന്നു. രാത്രി ഒമ്പതോടെയാണ്​ സെക്ര​േട്ടറിയറ്റിന്​ മുന്നിലേക്ക്​ യൂത്ത്​ കോൺഗ്രസ് പ്രവർത്തകർ സമരവുമായെത്തിയത്​. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് ലാത്തിവീശി. ലാത്തിയടിയിൽ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. മറ്റുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചിതറിയോടി. തൊട്ടുപിന്നാലെ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്ര​ൻെറ നേതൃത്വത്തിൽ യുവമോർച്ച, ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധവും സെക്ര​േട്ടറിയറ്റിന്​ മുന്നിലെത്തി. പ്രവർത്തകരുടെ പ്രതിഷേധം അതിരുകടന്നതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിവീശുകയുമായിരുന്നു. ലാത്തിയടിയിൽ ബി.ജെ.പി മുൻ ജില്ല പ്രസിഡൻറ്​ എസ്. സുരേഷിനുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ബി.ജെ.പി കരിദിനം ആചരിക്കുമെന്ന് കെ. സുരേന്ദ്രൻ അറിയിച്ചു. സെക്ര​േട്ടറിയറ്റ് പടിക്കൽ ബി.ജെ.പി പ്രവർത്തകരുടെ കുത്തിയിരിപ്പ് പ്രതിഷേധം രാത്രി വൈകിയും തുടർന്നു. ലാത്തിച്ചാർജിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഘർഷത്തെതുടർന്ന്​ സെക്ര​േട്ടറിയറ്റ് പരിസരത്ത് വൻപൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
Show Full Article
Next Story