Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാത ഇരട്ടിപ്പിക്കൽ...

പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കുമെന്ന പ്രഖ്യാപനം സ്വാഗതാർഹം ^മന്ത്രി

text_fields
bookmark_border
പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കുമെന്ന പ്രഖ്യാപനം സ്വാഗതാർഹം -മന്ത്രി തിരുവനന്തപുരം: കേരളത്തിലെ റെയിൽവേ പാത ഇരട്ടിപ്പിക്കൽ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന റെയിൽവേ ജനറൽ മാനേജരുടെ പ്രസ്​താവനയെ സ്വാഗതം ചെയ്യുന്നതായും അടിസ്​ഥാന സൗകര്യ വികസനത്തിന് സംസ്​ഥാന സർക്കാർ എല്ലാവിധ സഹായവും പിന്തുണയും നൽകുമെന്നും മന്ത്രി ജി. സുധാകരൻ ദക്ഷിണമേഖല റെയിൽവേ ജനറൽ മാനേജരെ കത്ത് മുഖേന അറിയിച്ചു. തിരുവനന്തപുരം - മംഗലാപുരം റെയിൽവേ പാത ഇരട്ടിപ്പിക്കൽ 2021 അവസാനത്തോടുകൂടിയും തിരുവനന്തപുരം - കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കൽ 2024 ഓടുകൂടി പൂർത്തിയാക്കുമെന്ന ദക്ഷിണ റെയിൽവേ ജനറൽ മാനേജരുടെ പ്രസ്​താവന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കാലാകാലങ്ങളായി കേന്ദ്ര സർക്കാർ കേരളത്തിലെ റെയിൽവേ വികസന പദ്ധതികളിൽ മെല്ലപ്പോക്കും അവഗണനയും തുടരുകയാണ്. സംസ്​ഥാനത്തിൻെറ ദീർഘകാല ആവശ്യങ്ങളായ റെയിൽവേ സോൺ, റെയിൽകോച്ച് ഫാക്ടറി, തലശ്ശേരി - മൈസൂർ റെയിൽവേ പാത, നിലമ്പൂർ - നഞ്ചൻകോട് റെയിൽവേ പാത തുടങ്ങിയവ യാഥാർഥ്യമാക്കാൻ കഴിഞ്ഞിട്ടില്ല. സംസ്​ഥാനത്ത് ഓടുന്ന ദീർഘദൂര െട്രയിനുകളുടെ സ്​റ്റോപ്പുകളുടെ എണ്ണം കുറയ്ക്കുക, കോവിഡ് പ്രതിസന്ധിയിൽ വേണ്ടത്ര യാത്രക്കാരി​െല്ലന്ന കാരണം പറഞ്ഞ് ജനശദാബ്​ദി, വേണാട് സ്​പെഷൽ എക്സ്​പ്രസ്​ െട്രയിനുകൾ റദ്ദാക്കുക തുടങ്ങിയ റെയിൽവേ മന്ത്രാലയം സ്വീകരിച്ചുവരുന്ന നടപടികൾ ഖേദകരമാണെന്നും അതിനെതിരെയുള്ള ശക്തമായ പ്രതിഷേധവും കത്തിൽ അറിയിച്ചു. കേരളത്തിലെ ജനങ്ങളുടെയും യാത്രക്കാരുടെയും ഉത്തമ താൽപര്യം സംരക്ഷിക്കുന്ന വിധത്തിൽ ഈ വിഷയങ്ങളിൽ ജനറൽ മാനേജരുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും മന്ത്രി ജി. സുധാകരൻ കത്തിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story