Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആറ്റിങ്ങലിൽ കൂടുതൽ...

ആറ്റിങ്ങലിൽ കൂടുതൽ കോവിഡ്​ കേസുകൾ; നഗരസഭ അടിയന്തരയോഗം വിളിച്ചു കല്യാണ്‍ ടെക്​​സ്​റ്റൈല്‍സിലെ മൂന്ന്​ ജീവനക്കാര്‍ക്ക് രോഗം

text_fields
bookmark_border
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കച്ചേരിനടയില്‍ പ്രവര്‍ത്തിക്കുന്ന കല്യാണ്‍ ടെക്​​സ്​റ്റൈല്‍സിലെ മൂന്ന്​ ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആദിത്യ വസ്ത്രാലയത്തിലെ രോഗം സ്ഥിരീകരിച്ച ജീവനക്കാരിയുടെ അടുത്ത ബന്ധു കല്യാണ്‍ സില്‍ക്‌സിലെ ജീവനക്കാരിയാണ്. ഇവര്‍ ഇളമ്പയിലെ വീട്ടില്‍ ഒരുമിച്ചായിരുന്നു താമസം. 32 കാരിയായ ഇവര്‍ കല്യാണിലെ സാരി വില്‍പന വിഭാഗത്തിലെ ജീവനക്കാരിയാണ്. കഴിഞ്ഞദിവസം വാളക്കാട് പി.എച്ച് സെ​ൻററിലെ കോവിഡ് പരിശോധനയില്‍ ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പര്‍ക്കപട്ടിക ശേഖരിച്ചതി​ൻെറ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിൽ ഇവര്‍ ഈ മാസം രണ്ടുവരെ ജോലി ചെയ്തതായി കണ്ടെത്തി. തുടര്‍ന്ന് നഗരസഭ ചെയര്‍മാന്‍ എം. പ്രദീപി​ൻെറ നേതൃത്വത്തില്‍ ആരോഗ്യവിഭാഗം സ്ഥലത്തെത്തുകയും സാരി വില്‍പന വിഭാഗത്തില്‍ പ്രാഥമിക സമ്പര്‍ക്കപട്ടികയിലുള്ള ആറുപേരെ വലിയകുന്ന് താലൂക്കാശുപത്രിയില്‍ അടിയന്തര സ്രവപരിശോധനക്ക് വിധേയരാക്കുകയും അതില്‍ രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയുമുണ്ടായി. പൂവമ്പാറ സ്വദേശി 29 കാരിയും അഴൂര്‍ സ്വദേശി 39 കാരനുമാണ് ഇന്നത്തെ പരിശോധനയില്‍ പോസിറ്റിവ് ആയത്. ആകെ 95 ജീവനക്കാരാണ് ഈ വസ്ത്രാലയത്തിലുള്ളത്. അതില്‍ സാരി സെക്​ഷനിലെ 15 പേര്‍ പ്രൈമറി കോണ്‍ടാക്റ്റ് ലിസ്​റ്റിലുള്ളവരാണ്. പുരുഷന്മാരായ 14 പേരെ മാര്‍ക്കറ്റ് റോഡില്‍ ഇവരുടെ ഹോസ്​റ്റലില്‍തന്നെ നിരീക്ഷണത്തില്‍ കഴിയാനുള്ള സംവിധാനമൊരുക്കി. വീടുകളില്‍ ക്വാറൻറീന്‍ സൗകര്യങ്ങളില്ലാത്ത സ്ത്രീകളില്‍ നഗരൂര്‍ (33), കടമ്പാട്ടുകോണം (33), വഞ്ചിയൂര്‍ (26), കിളിമാനൂര്‍ (28), ആലംകോട് (34) എന്നിവിടങ്ങളിലെ അഞ്ചുപേരെ നഗരസഭയുടെ ഇൻസ്​റ്റിറ്റ്യൂഷന്‍ ക്വാറൻറീനിലേക്ക് മാറ്റി. ഇവരുടെ വീടുകളില്‍ വൃദ്ധരും കുട്ടികളും ഗുരുതരരോഗങ്ങള്‍ ബാധിച്ചവരും ഉള്ളതിനാലാണ് ഇൻസ്​റ്റിറ്റ്യൂഷന്‍ ക്വാറൻറീന്‍ സജ്ജമാക്കിയതെന്ന് ചെയര്‍മാന്‍ പറഞ്ഞു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ അതത് സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെടണം. സ്ഥാപനത്തി​ൻെറ കീഴില്‍ നിരീക്ഷത്തില്‍ കഴിയുന്നവരുടെ ഭക്ഷണം ഉള്‍പ്പടെ അടിസ്ഥാനസൗകര്യങ്ങള്‍ മാനേജ്‌മൻെറ്​ തന്നെ ഉറപ്പാക്കണം. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷെന്‍സി, സിദ്ദീഖ് എന്നിവരുടെ സംഘം സ്ഥാപനം താല്‍ക്കാലികമായി അടച്ചിടാന്‍ നിര്‍ദേശിക്കുകയും ജീവനക്കാരുടെ പേരുവിവരങ്ങളും ശേഖരിച്ചു. സമ്പര്‍ക്കത്തിലൂടെ ലഭിച്ച രോഗവ്യാപനമാണിത്. പട്ടണത്തില്‍ കഴിഞ്ഞദിവസങ്ങളിലായി സമ്പര്‍ക്ക രോഗികളുടെ എണ്ണവും വർധിക്കുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് ശനിയാഴ്​ച 12ന്​ നഗരസഭാ തല അടിയന്തരയോഗം വിളിക്കാനും തീരുമാനിച്ചതായി ചെയര്‍മാന്‍ എം. പ്രദീപ് അറിയിച്ചു. തഹല്‍സിദാര്‍, നഗരസഭാ സെക്രട്ടറി, ആരോഗ്യവിഭാഗം, പൊലീസ്, റെവന്യൂ വകുപ്പ് എന്നിവരുള്‍പ്പെടുന്ന അടിയന്തരയോഗമാണ് ചെയര്‍മാ​ൻെറ അധ്യക്ഷതയില്‍ ചേരുന്നത്. സി.പി.എം പ്രവര്‍ത്തകനെ തുടര്‍ചികിത്സക്ക് സഹായിക്കാമെന്ന്​ ഉമ്മൻ ചാണ്ടി ആറ്റിങ്ങല്‍: ആര്‍.എസ്.എസ് ആക്രമണത്തി​ൽ ഗുരുതര പ്രശ്‌നങ്ങള്‍ നേരിടുന്ന സി.പി.എം പ്രവര്‍ത്തകന്‍ തുടര്‍ചികിത്സക്ക് സഹായം തേടി മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുന്നില്‍. സഹായിക്കാമെന്ന ഉറപ്പുനല്‍കി ഉമ്മൻ ചാണ്ടി. മംഗലപുരം ഇടവിളാകം പുതുവല്‍വിള പുത്തന്‍വീട്ടില്‍ ലൗജിയാണ്​ (46) ചികിത്സക്കാവശ്യമായ ഭീമമായ തുക കണ്ടെത്താനാകാതെ മുന്‍ മുഖ്യമന്ത്രിയുടെ മുന്നിലെത്തിയത്. ഒന്നരവര്‍ഷമായി ലൗജി ഇരുവൃക്കകളും തകരാറിലായി ഡയാലിസിസ് ചെയ്തുവരികയാണ്. നിലവില്‍ ഡയാലിസിസ് ചെയ്യുന്നതിനും ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. 1993ലെ ആര്‍.എസ്.എസ് - സി.പി.എം തുടര്‍സംഘര്‍ഷങ്ങളില്‍ നിരന്തരം ലൗജി ആക്രമിക്കപ്പെട്ടിരുന്നു. അന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന ലൗജിയുടെ ദേഹമാസകലം വെട്ടേറ്റു. ഇത് ശരീരത്തിനുണ്ടാക്കിയ ആഘാതം നിലവില്‍ ഡയാലിസിസിനും തടസ്സമാകുന്നു. ദീര്‍ഘകാലം ഡയാലിസിസ് ചെയ്യാനാകില്ലെന്നും എത്രയും വേഗം വൃക്ക മാറ്റിവെക്കണമെന്നും ഡോക്ടര്‍മാര്‍ നിർദേശിച്ചിട്ടുണ്ട്. സ്‌കൂള്‍ കുട്ടികളായ രണ്ട് മക്കളും ഭാര്യയും അടങ്ങുന്ന ലൗജിയുടെ കുടുംബത്തിന് നിലവിലെ ചികിത്സപോലും താങ്ങാനാകുന്ന അവസ്ഥയിലല്ല. ഇതിനിടെ വൃക്കമാറ്റിവെക്കലിന് ആവശ്യമായ ഭീമമായ ചെലവ് ചിന്തിക്കുന്നതിന് അപ്പുറമാണ്. സി.പി.എം പ്രവര്‍ത്തകര്‍ ഇടപെട്ട് രണ്ടേകാല്‍ ലക്ഷം രൂപ സ്വരൂപിച്ച് നല്‍കിയിട്ടുണ്ട്. ഇതി​ൻെറ പതിന്മടങ്ങ് ചെലവ് വൃക്ക മാറ്റിവെക്കലിന് ആവശ്യമായി വരും. ഈ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിയുടെ മുന്നിലെത്തിയത്. ലൗജിയുടെ അവസ്ഥ ചോദിച്ചറിഞ്ഞ ഉമ്മൻ ചാണ്ടി ആവശ്യമായ സഹായം ലഭ്യമാക്കാമെന്ന് ഉറപ്പുനല്‍കി. ഫോട്ടോ: ഉമ്മൻ ചാണ്ടി ലൗജിയുടെ പരാതി കേള്‍ക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story