Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​െഎ.എൻ.എ ഹീറോ വക്കം...

​െഎ.എൻ.എ ഹീറോ വക്കം ഖാദർ രക്തസാക്ഷിത്വദിനാചരണം ഇന്ന്​

text_fields
bookmark_border
ആറ്റിങ്ങല്‍: ഐ.എന്‍.എ ഹീറോ വക്കംഖാദറി​ൻെറ 77ാം രക്തസാക്ഷിത്വദിനാചരണം വ്യാഴാഴ്ച നടക്കും. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ രക്തസാക്ഷിത്വ ദിനാചരണം നടത്തും. ഇന്ത്യന്‍നാഷനല്‍ ആര്‍മിയുടെ ഭാഗമായി ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പൊരുതാന്‍ എത്തി പിടിക്കപ്പെട്ട വക്കംഖാദര്‍ ഉള്‍പ്പെടെ നാലുപേരെ 1943 സെപ്റ്റംബര്‍ 10ന് തൂക്കിലേറ്റിയിരുന്നു. വക്കം ഖാദര്‍, സഹ പോരാളികളായിരുന്ന അനന്തന്‍നായര്‍, ഫൗജാസിങ്​, ബര്‍ധാന്‍ എന്നിവരാണ് തൂക്കിലേറ്റപ്പെട്ടത്. വക്കംഖാദര്‍ അനുസ്മരണ വേദിയുടെ നേതൃത്വത്തില്‍ വക്കം കായിക്കര കടവിലെ വക്കംഖാദര്‍ സ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തും. 9.30ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. അനുസ്മരണ വേദി ചെയര്‍മാന്‍ എം.എ. ലത്തീഫ് അധ്യക്ഷത വഹിക്കും. മനുഷ്യാവകാശ കമീഷന്‍ മുന്‍ അംഗം കെ. മോഹന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. വക്കംഖാദര്‍ അസോസിയേഷന്‍ റിസര്‍ച്​ ലൈബ്രറിയുടെ നേതൃത്വത്തില്‍ രാവിലെ 10ന് അനുസ്മരണ സമ്മേളനം നിലയ്ക്കാമുക്ക് വക്കംഖാദര്‍ സ്മാരക ഹാളില്‍ നടക്കും. ബി. സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:
Next Story