Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sept 2020 5:28 AM IST Updated On
date_range 10 Sept 2020 5:28 AM ISTഅഞ്ചുതെങ്ങില്‍ തിരയിൽപെട്ട് മത്സ്യബന്ധന ബോട്ട് മറിഞ്ഞു, മൂന്നുപേര്‍ മരിച്ചു
text_fieldsbookmark_border
ആറ്റിങ്ങല്‍: അഞ്ചുതെങ്ങില്‍ തിരയിൽപെട്ട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്. അഞ്ചുതെങ്ങ് കടയില്‍പുര വീട്ടില്‍ അലക്‌സ് (45), അഞ്ചുതെങ്ങ് പുത്തന്‍മണ്ണവിള വീട്ടില്‍ തങ്കച്ചന്‍ (52), മാടന്‍വിള വീട്ടില്‍ അഗസ്റ്റിന് സെല്‍വരാജ് (34) എന്നിവരാണ് മരിച്ചത്. ബിനു, രാജു, സ്റ്റീഫന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പകല്‍ രണ്ടിന് അഞ്ചുതെങ്ങ് ജങ്ഷന് സമീപത്ത് കടലിലാണ് സംഭവം. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന എൻജിന്‍ ഘടിപ്പിച്ച ബോട്ടാണ് അപകടത്തിൽപെട്ടത്. രാവിലെ അഞ്ചുതെങ്ങ് മുസ്ലിം പള്ളിക്ക് സമീപത്തുനിന്നാണ് ആറുപേര്‍ ഉള്‍പ്പെടുന്ന സംഘം കടലില്‍ മത്സ്യബന്ധനത്തിന് പോയത്. കടല്‍ പ്രക്ഷുബ്ധമായി തുടര്‍ന്നതിനാല്‍ ഏറെ വൈകാതെ ഇവര്‍ മടങ്ങി. തിരിച്ചുവരവെ ശക്തമായ തിരയിൽപെട്ട് ബോട്ട് മറിയുകയായിരുന്നു. മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു. ബിനു, രാജു, സ്റ്റീഫന്‍ എന്നിവരാണ് നീന്തി കരക്കെത്തിയത്. ഇവര്‍ അറിയിച്ചതനുസരിച്ച് മറ്റ് മത്സ്യത്തൊഴിലാളികള്‍ ബോട്ടുകളുമായി സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. കാണാതായ മൂന്നുപേരെയും കണ്ടെത്തി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കോവിഡ് ടെസ്റ്റ് ഫലം വരുന്ന മുറക്ക് തുടര്‍നടപടികള്‍ സ്വീകരിക്കും. മരിച്ച അലക്സിൻെറ ഭാര്യ ജെനറ്റ്. മക്കള്‍: അരുണ്‍, അജന്‍, അജിത. അഗസ്റ്റിന് സെല്‍വരാജിൻെറ മാതാവ് മാര്‍ട്ടീന, സഹോദരങ്ങള്‍: പ്രദീപ്, പ്രമോദ്. തങ്കച്ചൻെറ ഭാര്യ ഷെര്‍ളി. മക്കള്‍: മനു, രാജു, മഞ്ചു. ഫോട്ടോ: alex.jpg agastin.jpg thankachan.jpg K . N I Z A M 9539008690
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story