Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകഞ്ചാവ്​ പിടികൂടിയ...

കഞ്ചാവ്​ പിടികൂടിയ സംഭവം: എക്‌സൈസ് അന്വേഷണസംഘം വിപുലീകരിക്കും

text_fields
bookmark_border
*അന്വേഷണം സംസ്ഥാനത്തിന്​ പുറത്തേക്കും *പിടിയിലായവരെ കസ്​റ്റഡിയിൽ ആവശ്യപ്പെട്ട്​ അ​േപക്ഷ നൽകും തിരുവനന്തപുരം: ആറ്റിങ്ങലിൽ കണ്ടെയ്​നറിൽ കടത്തിയ 500 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തി​ൽ എക്‌സൈസ് അന്വേഷണസംഘം വിപുലീകരിക്കും. അന്വേഷണം എല്ലാ ജില്ലയിലേക്കും സംസ്ഥാനത്തിന്​ പുറത്തേക്കും വ്യാപിപ്പിക്കുന്നതി​ൻെറ ഭാഗമായാണിത്​. കഞ്ചാവ്​ കടത്തുമായി ബന്ധപ്പെട്ട്​ ചിലരുടെ പേരുവിവരം ലഭിച്ചതിനെതുടർന്ന്​ അവരുടെ വീടുകളിലുൾപ്പെടെ പരിശോധന നടത്തി. അവർ ഒളിവിലാണെന്നാണ്​ വ്യക്തമായത്​. കഞ്ചാവ്​ കടത്തിന്​ ചുക്കാൻ പിടിച്ച തൃശൂർ സ്വദേശി സെബുവിനുവേണ്ടി അ​േന്വഷണം​ ഉൗർജിതമാക്കി. മുമ്പും​ മയക്കുമരുന്ന്​ കടത്തിൽ ഇയാൾ ബന്ധപ്പെട്ടിരുന്നതായി എക്​സൈസിന്​ വിവരം ലഭിച്ചു​. പ്രതികള്‍ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ളവരായതിനാല്‍ അവിടെയുള്ള ഉദ്യോഗസ്ഥരെയും അന്വേഷണസംഘത്തി​ൻെറ ഭാഗമാക്കാന്‍ എക്‌സൈസ് കമീഷണർ എസ്​. ആനന്ദകൃഷ്​ണൻ നിർദേശിച്ചു. അസി. എക്‌സൈസ് കമീഷണര്‍ ബി. ഹരികൃഷ്ണപിള്ളയുടെ നേതൃത്വത്തിലാകും പ്രത്യേക അന്വേഷണസംഘം രൂപവത്​കരിക്കുക. അതിൽ എല്ലാ ജില്ലയിൽനിന്നുള്ളവരെ ഉൾ​െപ്പടുത്തി വിപുലീകരിച്ചുകൊണ്ടുള്ള ഉത്തരവ്​ ഉടൻ പുറത്തിറങ്ങും. സെബു, കണ്ണൂർ സ്വദേശി ജിതിന്‍രാജ്, തലശ്ശേരി സ്വദേശി ആദേഷ്, ചിറയിന്‍കീഴ് സ്വദേശി ജയന്‍ എന്നിവരാണ് കഞ്ചാവ് കടത്തിന് പിന്നിലെന്ന്​​ എക്​സൈസിന്​ വിവരം ലഭിച്ചു. ഇവരും കഞ്ചാവ് കൈമാറിയ രാജുഭായിയും ഒളിവിലാണ്. സംസ്ഥാനത്തിന്​​ പുറത്തേക്ക്​ അന്വേഷണം വ്യാപിപ്പിക്കുന്നതി​ൻെറ ഭാഗമായി ഒരു സംഘം മംഗളൂരുവിലേക്ക്​ പോകും. വയനാട്ടിൽ അടുത്തിടെ പിടികൂടിയ രണ്ട് കഞ്ചാവ് കേസുകളില്‍ ജിതിന്‍രാജിന് പങ്കുള്ളതായി കണ്ടെത്തി. അതിനിടെ എക്‌സൈസ് പിടിച്ചെടുത്ത കഞ്ചാവ് ചൊവ്വാഴ്ച ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി. പ്രതികളില്‍നിന്ന്​ പിടികൂടിയ മൊബൈൽ ഫോണുകൾ ഫോറന്‍സിക് പരിശോധനക്കയച്ചു. ഡ്രൈവര്‍ കുല്‍വന്ത്‌സിങ്ങിനെയും സഹായി ഝാര്‍ഖണ്ഡ് സ്വദേശി കൃഷ്ണയെയും കസ്​റ്റഡിയില്‍ വാങ്ങി തെളിവെടുക്കാനാണ്​ എക്​സൈസ്​ തീരുമാനം. അതിനായി ദിവസങ്ങൾക്കുള്ളിൽ എക്‌സൈസ് കോടതിയിൽ അപേക്ഷ നല്‍കും. സ്വന്തം ലേഖകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story