Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജോസി​െൻറ എൽ.ഡി.എഫ്​...

ജോസി​െൻറ എൽ.ഡി.എഫ്​ ബാന്ധവത്തിന്​ തടസ്സങ്ങൾ നീങ്ങുന്നു സി.പി.എമ്മി​െൻറ കണ്ണ്​ യു.ഡി.എഫി​നേൽക്കുന്ന രാഷ്​ട്രീയ ആഘാതത്തിൽ

text_fields
bookmark_border
ജോസി​ൻെറ എൽ.ഡി.എഫ്​ ബാന്ധവത്തിന്​ തടസ്സങ്ങൾ നീങ്ങുന്നു സി.പി.എമ്മി​ൻെറ കണ്ണ്​ യു.ഡി.എഫി​നേൽക്കുന്ന രാഷ്​ട്രീയ ആഘാതത്തിൽ കെ.എസ്​. ശ്രീജിത്ത്​ തിരുവനന്തപുരം: യു.ഡി.എഫിൽനിന്നുള്ള ജോസ്​ കെ. മാണിയുടെ​ വേർപിരിയൽ ഉറപ്പായതോടെ ഇനി ശേഷിക്കുന്നത്​ എൽ.ഡി.എഫ്​ ​പ്രവേശനത്തിനുള്ള സമയവും കാലവും മാത്രം. ഇതുവരെ പിന്നണിയിൽ നടന്ന ചർച്ചയും ധാരണയും ഒൗദ്യോഗിക നടപടിക്രമത്തി​ൻെറ രൂപത്തിലേക്ക്​ വരുന്നതിനുള്ള വാതിൽ കൂടിയാണ്​ തുറന്നതെന്ന വിലയിരുത്തലാണ്​ സി.പി.എമ്മിന്​. ജോസ്​ വിഭാഗത്തി​ൻെറ വരവിന്​ മുമ്പുള്ള രഹസ്യ ധാരണകളും ചർച്ചകളും ഇനി കുറച്ചുകൂടി വേഗത്തിലാകും. അതിനുള്ള നീക്കം ഇരു ഭാഗത്തുനിന്നും ആരംഭിച്ചിട്ടുണ്ട്​. പക്ഷേ, ജോസി​​ൻെറ വരവ് യു.ഡി.എഫിന്​ ഉണ്ടാക്കുന്ന രാഷ്​ട്രീയ ആഘാതത്തിലാണ്​​ സി.പി.എമ്മി​ൻെറ​ കണ്ണ്​. ഇരു കേരള കോൺഗ്രസുകളും തമ്മിലുള്ള പടലപ്പിണക്കത്തി​ൻെറ കണക്ക്​ പറച്ചിലിനെക്കാൾ ഒരു പുതിയ കക്ഷി എൽ.ഡി.എഫിലേക്ക്​ വരുന്ന സമയമാണ്​ സി.പി.എമ്മിന്​ നേട്ടമാകുന്നത്​. യു.ഡി.എഫ്​ ഉയർത്തിയ ക്രമക്കേടുകളിലും അഴിമതി ആരോപണങ്ങളിലും ഒടുവിൽ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സ്വർണക്കടത്തുകേസിൽ വരെ പെട്ട് സർക്കാർ ഉഴലുന്ന സമയത്താണ്​ ആ മുന്നണിയുടെ ഭാഗമായ ഒരു കക്ഷി വരുന്നത്. വാചാലമായ രാഷ്​ട്രീയ സന്ദേശമാണ്​ അത്​ നൽകുന്നതെന്നാണ്​ സി.പി.എം വിലയിരുത്തൽ. യു.ഡി.എഫ്​ ഉന്നയിക്കുന്ന രാഷ്​ട്രീയ, അഴിമതി ആരോപണങ്ങൾ​ ആ മുന്നണിയുടെ ഭാഗമായിരുന്നവർ തന്നെ തള്ളിപ്പറഞ്ഞ്​ മറുപടി പറയുന്നെന്നത്​ പ്രതിപക്ഷത്തിന് സൃഷ്​ടിക്കുന്ന​ തലവേദന അവർ തിരിച്ചറിയുന്നു. മുന്നണിയെന്ന നിലയിൽ ശക്തി നഷ്​ടപ്പെട്ട യു.ഡി.എഫിനെയും നേതൃത്വം നൽകുന്ന കോൺഗ്രസിനെയും തങ്ങൾക്ക്​ ശക്തികുറഞ്ഞ മധ്യകേരളത്തിൽ പുതിയ കൂട്ടാളിക്കൊപ്പം ചേർന്ന്​ നേരിടാൻ അവസരം ഒരുങ്ങുക കൂടിയാണ്​ എൽ.ഡി.എഫിന്​. അടുത്ത ആഴ്​ചത്തെ എൽ.ഡി.എഫ്​ യോഗത്തിൽ ഇനി സി.പി.എമ്മിന്​ ജോസ്​ വിഭാഗത്തി​ൻെറ വിഷയം അവതരിപ്പിക്കാൻ തടസ്സമൊന്നുമില്ല. 11ന്​ സെക്ര​േട്ടറിയറ്റ്​ ചേരും. സി.പി.​െഎ സംസ്ഥാന നിർവാഹക സമിതി 23നും 24 നും​. നേരത്തേ എതിർ നിലപാട്​ സ്വീകരിച്ച സി.പി.​െഎക്കും വിഷയം ചർച്ച ചെയ്യണം​. സി.പി.എമ്മി​ൻെറ നിർദേശവും കൂടി കണക്കിലെടുക്കണം. ഇനിയും പുറംതിരിഞ്ഞ്​ നിൽക്കാനാവില്ല. തദ്ദേശ തെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പും നേരിടു​േമ്പാൾ മുന്നണി വികസനം നൽകുന്ന ആത്മവി​ശ്വാസം ​ചെറുതാവില്ലെന്ന്​ എൽ.ഡി.എഫ്​ ഘടകക്ഷികൾക്കും അറിയാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story