Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനേതാക്കളുടെ...

നേതാക്കളുടെ അറസ്​റ്റ്​: എസ്.ഡി.പി.ഐ ഹൈവേ ഉപരോധിച്ചു

text_fields
bookmark_border
തിരുവനന്തപുരം: നേതാക്കളുടെ അന്യായ അറസ്​റ്റിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ഹൈവേ ഉപരോധം നടത്തി. പാലക്കാട് ജില്ല പ്രസിഡൻറ്​ എസ്.പി. അമീറലി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം സി.എ. റഊഫ് എന്നിവരെ പാലക്കാട് സൗത്ത് പൊലീസ് അറസ്​റ്റ്​ ചെയ്തതിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് ഹൈവേ ഉപരോധം നടത്തിയത്. തിരുവനന്തപുരത്ത് സെക്ര​േട്ടറിയറ്റിന്​ മുന്നിലെ ഉപരോധം ജില്ല പ്രസിഡൻറ്​ സിയാദ് കണ്ടല ഉദ്ഘാടനം ചെയ്തു. രാവിലെ 11ന് അട്ടക്കുളങ്ങരയില്‍നിന്ന് പ്രതിഷേധ മാര്‍ച്ചായി എത്തിയ പ്രവര്‍ത്തകരാണ് സെക്ര​േട്ടറിയറ്റിന്​ മുമ്പില്‍ റോഡ് ഉപരോധിച്ചത്. കണ്ണൂരില്‍ പ്രതിഷേധക്കാർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കാള്‍ട്ടെക്‌സ് ജങ്ഷനില്‍ നടന്ന ഉപരോധം സംസ്ഥാന സെക്രട്ടറി കെ.കെ. അബ്​ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം ഗാന്ധി സ്‌ക്വയറിന്​ സമീപം സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീലും തൃശൂര്‍ ചാവക്കാട്ട്​ സംസ്ഥാന സെക്രട്ടറി പി.ആര്‍. സിയാദും പാലക്കാട് ചന്ദ്രനഗര്‍ പിരിവുശാലയില്‍ സംസ്ഥാന സെക്ര​േട്ടറിയറ്റംഗം ഇ.എസ്. കാജാ ഹുസൈനും കൊല്ലം ചിന്നക്കടയില്‍ ജില്ല പ്രസിഡൻറ്​ ജോണ്‍സണ്‍ കണ്ടച്ചിറയും ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷനില്‍ ജില്ല പ്രസിഡൻറ്​ എം.എം. താഹിറും പത്തനംതിട്ട അടൂരിൽ ജില്ല പ്രസിഡൻറ്​ അന്‍സാരി ഏനാത്തും എറണാകുളം ആലുവയില്‍ ജില്ല പ്രസിഡൻറ്​ ഷെമീര്‍ മാഞ്ഞാലിയും ഇടുക്കി ഇരുമ്പുപാലത്ത് ജില്ല ജനറല്‍ സെക്രട്ടറി അജയന്‍ കീരിത്തോടും കോഴിക്കോട് വടകരയില്‍ ജില്ല പ്രസിഡൻറ്​ മുസ്തഫ പാലേരിയും വയനാട് കല്‍പറ്റയില്‍ ജില്ല പ്രസിഡൻറ്​ ഹംസ വാര്യാടും മലപ്പുറം കുന്നുമ്മലില്‍ ജില്ല പ്രസിഡൻറ്​ സി.പി.എ. ലത്തീഫും കാസർകോട്​ പുതിയ ബസ്​സ്​റ്റാൻഡിന്​ സമീപം ജില്ല പ്രസിഡൻറ്​ എന്‍.യു. അബ്​ദുല്‍ സലാമും സമരം ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story