Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആരോഗ്യമന്ത്രി...

ആരോഗ്യമന്ത്രി രാജിവെക്കണം -ചെന്നിത്തല - മുഖ്യമന്ത്രിയുടെ ശ്രമം പാർട്ടി സെക്രട്ടറിയുടെ മകനെ രക്ഷിക്കാൻ

text_fields
bookmark_border
തിരുവനന്തപുരം: അഴിമതിയിലും തീവെട്ടിക്കൊള്ളയിലും മുങ്ങിയ സംസ്​ഥാന സർക്കാർ ജനങ്ങളുടെ സമാധാന ജീവിതം പോലും അസാധ്യമാക്കിയെന്ന്​ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല. നിയമവാഴ്​ച നിലനിർത്താൻ സർക്കാറിന്​ സാധിക്കുന്നി​െല്ലന്നും അദ്ദേഹം യു.ഡി.എഫ്​ യോഗശേഷം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഏത്​ അതിക്രമവും യഥേഷ്​ടം നടത്താവുന്ന സംസ്​ഥാനമായി കേരളം മാറി. കോവിഡ്​ ബാധിച്ച പട്ടിക വിഭാഗത്തിലെ പെൺകുട്ടി സർക്കാറി​ൻെറ ആംബുലൻസിലാണ്​ അതിക്രമത്തിനിരയായത്​. കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റിനു പോയ മറ്റൊരു സ്​ത്രീയെ ​െഹൽത്ത്​ ഇൻസ്​​െപക്​ടർ കെട്ടിയിട്ട്​ രണ്ടുദിവസം പീഡിപ്പിച്ചു. സ്​ത്രീ സുരക്ഷയുടെ പേരുപറഞ്ഞ്​ അധികാരത്തിലെത്തിയ സർക്കാറി​ൻെറ കാലത്താണ്​ ഇ​െതല്ലാം സംഭവിച്ചിരിക്കുന്നത്​. അതിനാൽ ആരോഗ്യമന്ത്രിക്ക്​ അധികാരത്തിൽ തുടരാൻ അവകാശമില്ല. ധാർമികതയുണ്ടെങ്കിൽ മന്ത്രി രാജിവെക്കണം. സി.പി.എമ്മിലെ ആഭ്യന്തരപ്രശ്​നങ്ങളാണ്​ വെഞ്ഞാറമൂട്​ ഇരട്ടക്കൊലക്ക്​ കാരണം. അതി​ൻെറ ഉത്തരവാദിത്തം കോൺഗ്രസിന​ുമേൽ കെട്ടിവെക്കാൻ നോക്കേണ്ട. ലഹരി മാഫിയയുമായി പാർട്ടി സെക്രട്ടറിയുടെ മകനുള്ള ബന്ധത്തെപ്പറ്റി മുഖ്യമന്ത്രിക്ക്​ വിശ്വസനീയമായി ഇതേവരെ മറുപടി പറയാനായിട്ടില്ല. പാർട്ടി സെക്രട്ടറിയുടെ മകനെ രക്ഷിക്കാൻ അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട്​ ശരിയല്ല. സാമൂഹിക വിരുദ്ധപ്രവർത്തനങ്ങൾക്ക്​ സർക്കാർ കൂട്ടുനിൽക്കുന്നതിൽ പ്രതിഷേധിച്ച്​ ഇൗമാസം 22ന്​ യു.ഡി.എഫ്​ നേതാക്കൾ സെക്ര​േട്ടറിയറ്റിനു​ മുന്നിലും കലക്​ടറേറ്റുകൾക്കു മുന്നിലും ഉപവസിക്കും. സംസ്​ഥാനത്തെ പിൻവാതിൽ, കരാർ, കൺസൾട്ടൻസി നിയമനങ്ങൾ സി.ബി.​െഎ അന്വേഷിക്കണമെന്നാവശ്യ​െപ്പട്ട്​ യു.ഡി.എഫ്​ എം.പിമാർ പ്രധാനമന്ത്രിക്ക്​ നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:
Next Story