Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൃദംഗവിദ്വാൻ എം....

മൃദംഗവിദ്വാൻ എം. ബാലസുബ്രഹ്മണ്യം അന്തരിച്ചു

text_fields
bookmark_border
തിരുവനന്തപുരം: മൃദംഗവിദ്വാനും സംഗീതജ്ഞനുമായ പ്രഫ. എം. ബാലസുബ്രഹ്മണ്യം (64) അന്തരിച്ചു. തഞ്ചാവൂർ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സൻെറർ ഡയറക്ടർ ആയിരുന്നു. തിരുവനന്തപുരം പുളിമൂട് എം.ജി റോഡ് ഭാഗ്യ ബിൽഡിങ്ങിൽ പരേതനായ സംസ്കൃത പണ്ഡിതൻ പ്രഫ.എൻ.ഇ. മുത്തുസ്വാമിയുടെയും വഞ്ചിയൂർ യു.പി സ്കൂൾ സംഗീത അധ്യാപികയായിരുന്ന പരേതയായ എ. സരസ്വതി അമ്മാളുടെയും മകനാണ്. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിൽനിന്ന്​ ഗാനപ്രവീണ പൂർത്തിയാക്കിയ അദ്ദേഹം കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തി​ൻെറ സ്കോളർഷിപ്പോടെ പ്രഫ. മാവേലിക്കര വേലുക്കുട്ടിനായരുടെ കീഴിലാണ് മൃദംഗം അഭ്യസിച്ചത്. സംഗീതത്തിൽ എം.ഫിലും നേടി. അധ്യാപകൻ, വിദ്യാഭ്യാസ വിചക്ഷണൻ, സംഘാടകൻ തുടങ്ങി വിവിധമേഖലകളിൽ കഴിവ് തെളിയിച്ചു. ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, കെ.വി. നാരായണസ്വാമി, ഡി.കെ. ജയരാജൻ, ഡോ.എൻ. രമണി, യു. ശ്രീനിവാസ് തുടങ്ങി പ്രമുഖ സംഗീതജ്ഞർക്കൊപ്പം നാലുപതിറ്റാണ്ട് കാലം മൃദംഗവാദ്യത്തിൽ ശ്രേദ്ധയനായി നിലകൊണ്ടു. രാജ്യത്തെ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പുതുശ്ശേരി, അന്തമാൻ -നികോബാർ, ലക്ഷദീപ് എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലും കലാസാംസ്കാരിക പരിപാടികൾക്ക് നേതൃത്വം നൽകി. ചെമ്പൈ സംഗീതകോളജ്, തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് എന്നിവിടങ്ങളിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു. കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഉപദേശക ബോർഡ് അംഗമായിരുന്നു. പ്രമുഖ മൃദംഗവിദ്വാൻ പാലക്കാട് രഘുവി​ൻെറ സ്മരണക്കായി ഏർപ്പെടുത്തിയ രഘുവര പുരസ്കാരം നേടി. കേരളത്തിലെ മൃദംഗവാദകരിൽ പ്രമുഖനായിരുന്നു. അവിവാഹിതനായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story