Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപുറത്തുപോയി കച്ചവടം...

പുറത്തുപോയി കച്ചവടം ചെയ്യാന്‍ കഴിയാതെ മത്സ്യകച്ചവടക്കാരും വഴിവാണിഭ കച്ചവടക്കാരും

text_fields
bookmark_border
അമ്പലത്തറ: കോവിഡ് പരിശോധഫലം നെഗറ്റിവായിട്ടും പുറത്തുപോയി കച്ചവടം ചെയ്യാന്‍ കഴിയാതെ മത്സ്യകച്ചവടക്കാരും വഴിവാണിഭ കച്ചവടക്കാരും ദുരിതം പേറുന്നു. ഇവര്‍ താമസിക്കുന്ന വാര്‍ഡുകള്‍ മാസങ്ങളായി കണ്ടെയ്​ൻമൻെറ്​​ സോണുകളില്‍ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ പുറത്തുള്ള മാര്‍ക്കറ്റുകളില്‍ പോയി മത്സ്യകച്ചവടവും വഴിവാണിഭവും ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്. നഗരത്തി​ൻെറ വിവിധ ഭാഗങ്ങളിലെ മത്സ്യമാര്‍ക്കറ്റുകളിലും വഴിവക്കിലും അധികവും കച്ചവടം നടത്തുന്നത് പുത്തന്‍പള്ളി, മാണിക്യവിളാകം വാര്‍ഡുകളില്‍നിന്നുള്ളവരാണ്. ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഇവരില്‍ പലരും വീണ്ടും ഉപജീവനമാര്‍ഗം തേടി നഗരത്തി​ൻെറ വിവിധ മാര്‍ക്കറ്റുകളിലേക്ക് പോ​െയങ്കിലും ചിലരുടെ എതിര്‍പ്പ് കാരണം വില്‍പന നടത്താന്‍ കഴിയാതെ മടങ്ങേണ്ടി വന്നു. ഇതിനെതുടര്‍ന്ന് ഇവര്‍ കോവിഡ് പരിശോധനക്ക് വിധേയമാകുകയും പരിശോധനയില്‍ കോവിഡ് നെഗറ്റിവാ​െണന്ന റിസൾട്ടും കിട്ടി. ഇതിനൊപ്പം സ്ഥലത്തെ കൗണ്‍സിലറിൽനിന്ന് സത്യവാങ്മൂലവും എഴുതിവാങ്ങി മാര്‍ക്കറ്റുകളില്‍ പോയെങ്കിലും കണ്ടെയ്​ൻമൻെറ്​​ സോണുകളില്‍നിന്നുള്ളവരെ കച്ചവടം ചെയ്യാന്‍ അനുവദിക്കി​െല്ലന്ന് പറഞ്ഞ് വീണ്ടും എതിര്‍പ്പുയര്‍ന്നു. മാസങ്ങളായി കച്ചവടങ്ങള്‍ക്ക് പോകാന്‍ കഴിയാത്തതുകാരണം ഇവരുടെ കുടുംബങ്ങള്‍ പട്ടിണിയിലാണ്​. ഇവിടെ രോഗികളുടെ എണ്ണം കുറഞ്ഞിട്ടും കണ്ടെയ്​ൻമൻെറ്​​ സോണില്‍നിന്ന്​ മാറ്റിയില്ല. ഇതുകാരണം പരിശോധനഫലം നെഗറ്റിവായിട്ടും പുറത്തുചെന്ന് ഉപജീവനമാർഗം തേടാന്‍ കഴിയാതെ നിരവധി കുടുംബങ്ങള്‍ കടുത്ത ദുരിതത്തിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story