Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാഹനപരിശോധനക്കിടെ...

വാഹനപരിശോധനക്കിടെ എസ്.ഐയെ ബൈക്ക് ഇടിച്ചുവീഴ്ത്തിയ രണ്ടുപേർ പിടിയിൽ

text_fields
bookmark_border
കഠിനംകുളം: കഠിനംകുളം പൊലീസ് സബ് ഇൻസ്പെക്ടർ ആർ. രതീഷ്കുമാറിനെ വാഹന പരിശോധനക്കിടെ ഇടിച്ചുവീഴ്ത്തിയശേഷം രക്ഷപ്പെട്ട പ്രതികൾ പൊലീസ് പിടിയിലായി. പെരുമാതുറ കൊട്ടാരംതുരുത്ത് പുത്തൻവീട്ടിൽ മുഹമ്മദ് അർഷാദ് (30), കഠിനംകുളം മുണ്ടൻചിറ മണക്കാട്ടുവിളാകം വയലരികത്തു വീട്ടിൽ ബിലാൽ (39) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്​റ്റ്​ ചെയ്​തത്. പ്രതികളിൽനിന്ന് സ്കൂട്ടറും പിടിച്ചെടുത്തു. കഴിഞ്ഞ മൂന്നിന്​ വൈകുന്നേരം ഏ​േ​ഴാടെയാണ് ചാന്നാങ്കര പാലത്തിന്​ സമീപം വാഹനപരിശോധനക്കിടയിൽ ബൈക്കിലെത്തിയ രണ്ടുപേർ പൊലീസിനെ മറികടന്ന് പോകാൻ ശ്രമിക്കുന്നതിനിടെ എസ്.ഐയെ ഇടിച്ചുവീഴ്ത്തി കടന്നുകളഞ്ഞത്. റോഡിൽ തലയിടിച്ച് വീണ് എസ്​.​െഎക്ക്​ ഗുരുതരമായി പരിക്കേറ്റിരുന്നു. എസ്.ഐ രതീഷ്കുമാറിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story