Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആറ്റിങ്ങലിൽ...

ആറ്റിങ്ങലിൽ എട്ടുപേർക്ക്​ കോവിഡ്​

text_fields
bookmark_border
ആറ്റിങ്ങൽ: നഗരസഭ കൊട്ടിയോട് 29ാം വാർഡിൽ 22കാരനും, 11ാം വാർഡിൽ 6 മാസം പ്രായമുള്ള കുട്ടിക്കും വസ്ത്ര വ്യാപാരശാലയിലെ 6 ജീവനക്കാർക്കും ഇന്ന് രോഗം സ്ഥിതീകരിച്ചു. കൊട്ടിയോട് സ്വദേശി തിരുവനന്തപുരം ലൈഫ് മിഷനിലെ ജീവനക്കാരനാണ്. വാർഡ് കൗൺസിലർ പി.എസ്. വീണ, ആശാവർക്കർ ഇന്ദിര എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികൾക്ക് ബോധവത്​കരണം നടത്തി. ആറ് മാസം പ്രായമുള്ള കുട്ടിക്ക് വയറുവേദന ഉണ്ടായതിനെ തുടർന്ന് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കോവിഡ് പരിശോധനഫലം പൊസിറ്റീവ് ആവുകയുമായിരുന്നു. കുട്ടിയെ കിംസിലെ കോവിഡ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ട വസ്ത്രാലയത്തിലെ 6 ജീവനക്കാർക്കുകൂടി വലിയകുന്ന് താലൂക്കാശുപത്രിയിൽ സ്രവ പരിശോധന നടത്തുകയും ഇവർക്കെല്ലാവർക്കും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. മുദാക്കൽ സ്വദേശികളായ രണ്ടുപേർ (23),(33), കിളിമാനൂർ സ്വദേശി (22), കടയ്​ക്കാവൂർ സ്വദേശി (53), വേങ്ങോട് സ്വദേശി (23), പോത്തൻകോട് (64) എന്നിവരെയും കൊട്ടിയോട് സ്വദേശി 22കാരനെയും അകത്തുമുറി എസ്.ആർ മെഡിക്കൽ കോളജിലേക്ക് മാറ്റിയെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ജസ്​റ്റിൻ ജോസ് അറിയിച്ചു. വ്യാപാരശാലയിലെ 6 പേർ നഗരത്തിന് പുറത്തുള്ളവരാണ്. പട്ടണത്തിലെ ഏതെങ്കിലും സ്ഥാപനത്തിലെ ജീവനക്കാർക്ക് പരിശോധന നടത്തുന്നതിന് പി.എച്ച്.സികളുമായി ബന്ധപ്പെടണം. നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജി.എസ്. മഞ്ചു, എൽ.എസ്. ഷെൻസി എന്നിവരുടെ നേതൃത്വത്തിൽ ഇവരുടെ സമ്പർക്ക പട്ടിക ശേഖരിച്ചു. ശുചീകരണ വിഭാഗം ജീവനക്കാരായ ശശി, ഗിരീശൻ, വിനോദ് എന്നിവർ ആശുപത്രിയും രോഗബാധിതരുടെ വീടുകളും അണുമുക്തമാക്കി.
Show Full Article
TAGS:
Next Story