Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൈറസ്​ വ്യാപനം...

വൈറസ്​ വ്യാപനം തീരപ്രദേശങ്ങളിൽനിന്ന്​ മറ്റ്​ മേഖലകളിലേക്ക് ^മുഖ്യമ​​ന്ത്രി

text_fields
bookmark_border
വൈറസ്​ വ്യാപനം തീരപ്രദേശങ്ങളിൽനിന്ന്​ മറ്റ്​ മേഖലകളിലേക്ക് -മുഖ്യമ​​ന്ത്രി തിരുവനന്തപുരം: തലസ്ഥാനജില്ലയില്‍ തീരപ്രദേശങ്ങളില്‍ നിന്നുമാറി മിക്കപ്രദേശങ്ങളിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന്​ മുഖ്യമന്ത്രി. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധയുള്ളത് തലസ്ഥാന ജില്ലയില്‍ തന്നെയാണ്. നിലവിൽ ചികിത്സയിലുള്ളവർ 4459 ആണ്. ശനിയാ​ഴ്​ച 512 പേരെ ആശ​ുപത്രിയിൽനിന്ന്​ വിട്ടയച്ചു. ഏറ്റവും ഉയര്‍ന്ന രോഗബാധ നിരക്ക് തലസ്ഥാനത്തു തന്നെയാണ്. ശനിയാഴ്​ച 590 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് കൂടുതല്‍ ജാഗ്രതയോടെ ഇടപെടേണ്ടതി‍ൻെറ ആവശ്യകതയിലേക്കാണ് രോഗബാധിതരുടെ എണ്ണക്കൂടുതല്‍ വിരല്‍ചൂണ്ടുന്നത്. ഓണാവധി കഴിഞ്ഞതോടെ നഗരത്തിലും ഗ്രാമങ്ങളിലും ഒരുപോലെ തിരക്ക് വര്‍ധിച്ചിട്ടു​െണ്ടന്ന്​ അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തുനിന്ന്​ രാത്രി കൊല്ലം തീരക്കടലില്‍ വള്ളങ്ങളിലെത്തി ലൈറ്റ് ഉപയോഗിച്ചുള്ള മത്സ്യബന്ധനം നടത്തിയത് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ മറൈന്‍ എന്‍ഫോഴ്സ്മൻെറ്​, കോസ്​റ്റല്‍ പൊലീസ് സേനകളുടെ സംയുക്ത പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story