Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗുണ്ടകളെ തേടി...

ഗുണ്ടകളെ തേടി പൊലീസി​െൻറ 'നാടിളക്കി' പരിശോധന

text_fields
bookmark_border
ഗുണ്ടകളെ തേടി പൊലീസി​ൻെറ 'നാടിളക്കി' പരിശോധന തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഗുണ്ടാപ്രവർത്തനങ്ങൾ തടയുന്നതി​ൻെറ ഭാഗമായി ശനിയാഴ്​ചയും പൊലീസ് വ്യാപകമായി റെയ്ഡ് സംഘടിപ്പിച്ചു. ഗുണ്ടാപട്ടികയിൽ ഉൾപ്പെട്ടവർ, റൗഡിപട്ടികയിൽ ഉൾപ്പെട്ടവർ, സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടവർ എന്നിവരുടെ വീടുകൾ കേന്ദ്രീകരിച്ച് വ്യാപകമായ റെയ്ഡുകൾ നടത്തിയതായി സിറ്റി പൊലീസ് കമീഷനർ അറിയിച്ചു. നഗരത്തിലെ 153 പേരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. നേമം സ്​​േ​റ്റഷന്‍ പരിധിയില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ജിനേഷ് മോഹന്‍ എന്ന പ്രതിയെ നേമം എസ്.എച്ച്​.ഒയുടെ നേതൃത്വത്തില്‍ അറസ്​റ്റ്​ ചെയ്ത്​ റിമാൻഡ്​​ ചെയ്തു. പരിശോധനസമയം വീടുകളിലില്ലായിരുന്ന ആളുകളുടെ വിവരങ്ങൾ പ്രത്യേകം ശേഖരിച്ച് അന്വേഷണം നടത്തിവരികയാണ്. ഇത്തരം പട്ടികയിൽപെട്ട ആളുകൾ ഏതെങ്കിലും പുതിയ കേസുകളിൽ ഉൾപ്പെടുകയാണെങ്കിൽ അവർക്കെതിരെ ഗുണ്ടാആക്​ട്​ പ്രകാരമുള്ള കരുതൽ തടങ്കൽ നടപടികൾ കർശനമായും സ്വീകരിക്കുമെന്ന്​ പൊലീസ്​ അറിയിച്ചു. സിറ്റി പൊലീസ് കമീഷനർ ബൽറാംകുമാർ ഉപാധ്യായയുടെ നിർദേശാനുസരണം ഡെപ്യൂട്ടി പൊലീസ് കമീഷനർ (ക്രമസമാധാനം) ഡോ.ദിവ്യ വി. ഗോപിനാഥി​ൻെറ നേതൃത്വത്തിൽ അതാത് സബ് ഡിവിഷണൽ അസി. കമീഷണർമാർ, എസ്.എച്ച്.ഒമാർ, സബ് ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക ടീമുകൾ രൂപവത്​കരിച്ചാണ് പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും വ്യാപകമായ പരിശോധനകൾ തുടരുമെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. ബോംബ്‌ നിര്‍മാണത്തിനിടെ സ്​ഫോടനം: മൂന്നാംപ്രതിയും പിടിയില്‍ തിരുവനന്തപുരം: കേശവദാസപുരം മോസ്ക് ലെയിനിൽ ബോംബ് നിർമാണത്തിനിടെ സ്​ഫോടനമുണ്ടായ കേസിൽ മൂന്നാംപ്രതിയും മെഡിക്കൽ കോളജ്​ പൊലീസി​ൻെറ പിടിയിലായി. ശ്രീകാര്യം ചെമ്പഴന്തി, സൗപർണികയിൽ ടാപ്പ് വിഷ്ണു എന്നറിയപ്പെടുന്ന വിഷ്ണു വിജയൻ (31) ആണ് മെഡിക്കൽ കോളജ് പൊലീസി​ൻെറ പിടിയിലായത്. ഈ കേസിലെ രണ്ട്​ പ്രതികളായ ഉള്ളൂര്‍ പാറോട്ടുകോണം ലക്ഷം വീട് കോളനിയില്‍ അവശു രതീഷ്‌ എന്ന രതീഷ്‌ (35), ശാന്തിപുരം കല്ലികോട് വീട്ടില്‍ ശബരി എന്ന സ്​റ്റീഫന്‍ (29) എന്നിവരെ കഴിഞ്ഞ ദിവസം അറസ്​റ്റ്​ ചെയ്തിരുന്നു. മെഡിക്കല്‍കോളജ് എസ്.എച്ച്.ഒ ഹരിലാലി​ൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story