Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രതിദിന ട്രെയിനുകൾ:...

പ്രതിദിന ട്രെയിനുകൾ: സർവിസിന്​ സജ്ജമാകാൻ ഡിവിഷനുകൾക്ക്​ നിർദേശം

text_fields
bookmark_border
തിരുവനന്തപുരം: ഏത്​ സമയവും പ്രതിദിന ട്രെയിൻ സർവിസുകൾ പുനരാരാംഭിക്കുന്നതിന്​ സജ്ജമായിരിക്കാൻ ഡിവിഷനുകളോട്​ റെയിൽവേ ബോർഡി​ൻെറ നിർദേശം. ഇതേതുടർന്ന്​ കോച്ചുകളും സ്​റ്റേഷനുകളുമെല്ലാം അണുമുക്​തമാക്കി സർവിസുകൾക്കുള്ള മുന്നൊരുക്കങ്ങൾ കേരളത്തിലും ആരംഭിച്ചു. ഏതാനും സ്​പെഷൽ ട്രെയിൻ സർവിസുകളാണ്​ ഇപ്പോഴുള്ളത്​. ​ആവശ്യകതക്കനുസരിച്ച്​ ഘട്ടംഘട്ടമായി സർവിസുകൾ ആരംഭിക്കുമെന്നാണ്​ വിവരം. അതേസമയം യാത്രക്കാർ തീരെ​യില്ലെന്നതാണ്​ സംസ്​ഥാനത്തെ സ്​ഥിതി. നിയന്ത്രണങ്ങൾ നീങ്ങിയാൽ ഏതൊക്കെ റൂട്ടുകളിൽ സർവിസ്​ നടത്താൻ കഴിയുമെന്നത്​ സംബന്ധിച്ച്​ ഡിവിഷനുകളോട്​ റെയിൽവേ ആരാഞ്ഞിരുന്നു. തിരുവനന്തപുരം ഡിവിഷന്​ കീഴിലെ എല്ലാ റൂട്ടുകളും സർവിസ്​ യോഗ്യമാക്കുന്നതിൽ പ്രയാസമുണ്ടാകില്ലെന്ന്​ അധികൃതർ മറുപടി നൽകിയിട്ടുണ്ട്​. തിരുവനന്തപുരം, പാലക്കാട്​ ഡിവിഷനുകളുടെ​ റേക്കുകൾ അറ്റകുറ്റപ്പണി തീർത്തി സർവിസ്​ സജ്ജമാക്കി​. ഒാപറേറ്റിങ്​ വിഭാഗം ജീവനക്കാരെല്ലാം ഹെഡ്​ ക്വാർ​േട്ടഴ്​സുകളിലുണ്ട്​. തിരുവനന്തപുരം, നാഗർകോവിൽ, കൊച്ചു​വേളി, എറണാകുളം, ഷൊർണൂർ എന്നിവിടങ്ങളിലെ യാർഡുകളിലാണ്​ ഇപ്പോൾ റേക്ക​ുകളുള്ളത്​. ഡൽഹിയിലേക്കുള്ളതടക്കം ഏതാനും ദീർഘദൂര സർവിസുകൾ രണ്ടോ മൂന്നോദിവസം വൈകുമെന്നതൊഴിച്ചാൽ നിർദേശം ലഭിച്ചാലുടൻ മറ്റ്​ ട്രെയിനുകളെല്ലാം ഒാടിത്തുടങ്ങാൻ സജ്ജമാണെന്നാണ്​ തിരുവനന്തപുരം ഡിവിഷ​ൻെറ വിലയിരുത്തൽ. ടിക്കറ്റ്​ ബുക്കിങ്​ കൗണ്ടറുകളിലും തയാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ട്​. സ്​പെഷൽ സർവിസുകൾക്ക്​ അനുമതിയുണ്ടായിരുന്നെങ്കിലും കോവിഡ്​ കേസുകളുടെ തീവ്രത ചൂണ്ടിക്കാട്ടി തമിഴ്​നാട്​ സർക്കാർ സർവിസുകൾക്ക്​ തയാറായിരുന്നില്ല. സർവിസ്​ അനുമതി മൂന്ന്​ വട്ടമാണ്​ തമിഴ്​നാട്​ നീട്ടിവെച്ചത്​. അതേസമയം സെപ്​റ്റംബർ ഏഴുമുതൽ ഏതാനും സർവിസുകൾ ചെന്നെയിൽനിന്ന്​ ഒാപറേറ്റ്​ ചെയ്യും. ചെന്നൈ-നാഗർകോവിൽ സ്​പെഷലും ഇതിൽപെടും. കേരളത്തിലേക്ക്​ ഇൗ ട്രെയിൻ എത്തില്ലെങ്കിലും തിരുവനന്തപ​ുരം റെയിൽവേ ഡിവിഷൻ പരിധിയിലൂടെയാണ്​ സഞ്ചാരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story