Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2020 11:58 PM GMT Updated On
date_range 4 Sep 2020 11:58 PM GMTകള്ളനോട്ടുകള്‍ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം
text_fieldsbookmark_border
ആറ്റിങ്ങല്‍: 500 രൂപയുടെ അഞ്ച് കള്ളനോട്ടുകള്‍ ഇളമ്പ പാറയടിയിലെ പാറക്വാറിയില്‍ കണ്ടെത്തി. പാറകയറ്റാനെത്തിയ ടിപ്പര്‍ ലോറിക്കാരന് നൽകിയ നോട്ടുകളില്‍ അഞ്ചെണ്ണമാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. ഉടന്‍തന്നെ പൊലീസില്‍ വിവരമറിയിച്ചു. ലോറി ഡ്രൈവറെ ചോദ്യംചെയ്തപ്പോള്‍ മാമത്തുള്ള പെട്രോള്‍ പമ്പില്‍ നിന്നാണ് നോട്ട് ലഭിച്ചതെന്ന് വ്യക്തമായി. പെട്രോള്‍ പമ്പിലെ ജീവനക്കാരനെ ചോദ്യംചെയ്യുകയും പമ്പിലും ജീവനക്കാരൻെറ വീട്ടിലും പരിശോധന നടത്തുകയും ചെയ്തു. വ്യാഴാഴ്ച രാത്രി പമ്പിലെത്തി 3000 രൂപക്ക് പെട്രോളടിച്ചയാള് നൽകിയ നോട്ടുകളാണിതെന്ന് ഇയാള്‍ പറഞ്ഞു. നോട്ടുകളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story