Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sept 2020 5:28 AM IST Updated On
date_range 5 Sept 2020 5:28 AM ISTഅബ്ദുല്ല മൗലവി: കൈെവച്ച മേഖലകളിലെല്ലാം മുദ്ര പതിപ്പിച്ച വ്യക്തിത്വം
text_fieldsbookmark_border
ഇരവിപുരം (കൊല്ലം): ഇസ്ലാമിക വിഷയങ്ങളിലും ചരിത്രത്തിലും അവഗാഹമുള്ള അതുല്യപ്രതിഭയെയാണ് അബ്ദുല്ല മൗലവിയുടെ വിയോഗത്തിലൂടെ നഷ്ടമായത്. ദക്ഷിണ കേരളത്തിൽ ജമാഅത്തെ ഇസ്ലാമി പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിൽ മുഖ്യപങ്ക് വഹിച്ചു. പ്രഭാഷകൻ, പണ്ഡിതൻ എന്നതിലുപരി സാമൂഹിക പ്രവർത്തനമേഖലകളിലും വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനായി. കൊല്ലം പോളയത്തോട്ടിൽ അദ്ദേഹം സ്ഥാപിച്ച ഖുർആൻ പഠനവേദി ഇതര മതസ്ഥർക്ക് ഖുർആനെ പരിചയപ്പെടുത്തുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല. ജമാഅത്തെ ഇസ്ലാമിയുടെ ജില്ലയിലെ ആദ്യ അംഗമാണ്. അടിയന്തരാവസ്ഥക്കാലത്ത് ജമാഅത്തെ ഇസ്ലാമി നിരോധിച്ചപ്പോൾ ജില്ലയിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിൽവാസം അനുഭവിച്ച രണ്ടുപേരിൽ ഒരാളായിരുന്നു. കൊല്ലത്ത് മുസ്ലിം അസോസിയേഷൻ രൂപവത്കരിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചു. കരിക്കോട്ട് മുസ്ലിം അസോസിയേഷനിലെ അറബിക് അക്കാദമിയുടെ സ്ഥാപക പ്രിൻസിപ്പലായിരുന്നു. ഉമയനല്ലൂരിൽ ഇസ്ലാമിയ കോളജും ഓർഫനേജും സ്ഥാപിക്കുന്നതിനും മുൻകൈയെടുത്തു. കേരള അറബിക് മുൻഷീസ് അസോസിയേഷൻ, മെക്ക തുടങ്ങിയ സംഘടനകളുടെ സംസ്ഥാനതല നേതൃസ്ഥാനം വഹിച്ചു. അറബിക് അധ്യാപകനായിരുന്ന ഇദ്ദേഹത്തിന് നല്ലൊരു ശിഷ്യവലയം തന്നെയുണ്ട്. തട്ടാമലയിലെ ഇരവിപുരം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്നാണ് വിരമിച്ചത്. ജാതി-മത ഭേദമന്യേ നല്ലൊരു സുഹൃത്ത് വലയത്തിന് ഉടമയായിരുന്നു. മതസൗഹാർദം കാത്തുസൂക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനമാണ് നടത്തിയത്. സൗമ്യ ഭാഷണത്തിലൂടെ ആരുടെയും മനസ്സ് കവരുന്ന ശൈലിയായിരുന്നു ഇദ്ദേഹത്തിേൻറത്. പണ്ഡിത കുടുംബത്തിൽ ജനിച്ച ഇദ്ദേഹത്തിൻെറ പിതാവ് മലബാറിലെ വെളിയംകോന്നുനിന്ന് എത്തിയ കണിയാപുരം അബൂബക്കർ മൗലവിയായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമൂഹത്തിൻെറ നാനാതുറകളിൽപെട്ട നിരവധിപേർ അബ്ദുല്ല മൗലവിയുടെ കുടുംബത്തെ അനുശോചനമറിയിക്കാനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story