Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊല്ലം അബ്​ദുല്ല...

കൊല്ലം അബ്​ദുല്ല മൗലവി അന്തരിച്ചു

text_fields
bookmark_border
kol50 ABDULLA MOULAVI 86 klm കൊല്ലം: പ്രമുഖ ചിന്തകനും പ്രഭാഷകനുമായ കൊല്ലം അബ്​ദുല്ല മൗലവി (86) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെതുടർന്ന് ദീർഘനാളായി കിടപ്പിലായിരുന്നു. കേരള അറബിക് മുൻഷീസ്​ അസോസിയേഷൻ സെക്രട്ടറി, മുസ്​ലിം അസോസിയേഷൻ അറബിക് കോളജ് പ്രിൻസിപ്പൽ, മെക്ക സ്ഥാപക ജില്ല സമിതിയംഗം, ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡൻറ്​്, ഖുർആൻ പഠനവേദി ചെയർമാർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഉമയനല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കൊല്ലം എജുക്കേഷനൽ കോംപ്ലക്സ്​ ഓർഫനേജി​ൻെറ സ്ഥാപകനാണ്. കൊല്ലം മുസ്​ലിം അസോസിയേഷൻ രൂപവത്​കരണത്തിൽ മുഖ്യ പങ്കുവഹിച്ചു. ഭാര്യ: പരേതയായ റൈഹാനത്ത്. മക്കൾ: ഷറഫുദ്ദീൻ (യു.എ.ഇ), നസീം, ഫൈസൽ, നൗഫൽ (കെ.എസ്​.ആർ.ടി.സി), മുനീറ, ലൈല. മരുമക്കൾ: സ്വാലിഹ, ഫാത്തിമ, സാജിദ, ലൈജു സലാം, കെ.എം. താഹ, എ. ഖാലിദ്. ഖബറടക്കം കോവിഡ് േപ്രാട്ടോകോൾ പാലിച്ച് ജോനകപ്പുറം കൊച്ചുപള്ളി ഖബർസ്ഥാനിൽ നടന്നു. എൻ.കെ. േപ്രമചന്ദ്രൻ എം.പി, ജില്ല പഞ്ചായത്തംഗം ഫതഹുദ്ദീൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഷാനവാസ്​ ഖാൻ, മുസ്​ലിം അസോസിയേഷൻ പ്രസിഡൻറ്​് എ. അബ്​ദുൽ സലാം, മെഡിസിറ്റി സെക്രട്ടറി അബ്​ദുൽ സലാം, മെക്ക മുൻ സംസ്ഥാന പ്രസിഡൻറ്​ എം.എ. സമദ്, കേരള ജമാഅത്ത് ഫെഡറേഷൻ ലജ്നത്തുൽ മുഅല്ലിമീൻ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ്, കായിക്കര നിസാമുദ്ദീൻ, ടി.കെ.എം എൻജിനീയറിങ്​ കോളജ് പ്രിൻസിപ്പൽ ഡോ. ഷാഹുൽ ഹമീദ്, കൊല്ലം ൈഫ്രഡേ ക്ലബ് പ്രസിഡൻറ്​് എ.കെ. സലീം, ട്രഷറർ കമാലുദ്ദീൻ, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ്​് സലീം മൂലയിൽ, ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡൻറ്​് ഇ.കെ. സിറാജ്, സെക്രട്ടറി എൻ. സലാഹുദ്ദീൻ തുടങ്ങിയവർ അനുശോചനം അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story