Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശ്വാസകോശസ്രവങ്ങള്‍...

ശ്വാസകോശസ്രവങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ പുതിയ സാങ്കേതിക വിദ്യയുമായി ശ്രീചിത്ര

text_fields
bookmark_border
തിരുവനന്തപുരം: ശ്വാസകോശരോഗികളുടെ ശ്വസനനാളിയില്‍ അടിഞ്ഞുകൂടുന്ന സ്രവങ്ങള്‍ സുരക്ഷിതമായി നീക്കം ചെയ്യാൻ പുതിയ സാ​േങ്കതികവിദ്യ വികസിപ്പിച്ച്​ ​ശ്രീചിത്ര ഇൻസ്​റ്റിറ്റ്യൂട്ട്​. 'അക്രിലോസോര്‍ബ്'എന്നാണ്​ പേര്​. ബാഗിലേക്ക് വലിച്ചെടുക്കുന്ന സ്രവങ്ങള്‍ ഖരാവസ്ഥയിൽ സുരക്ഷിതമായി സാധാരണ ജൈവമാലിന്യനിര്‍മാര്‍ജന രീതി വഴി നശിപ്പിക്കാം. ​ ശ്വാസകോശങ്ങളെ ബാധിക്കുന്ന േകാവിഡ്​, ക്ഷയം തുടങ്ങിയ പകര്‍ച്ചവ്യാധികളുള്ള രോഗികളുടെ സ്രവങ്ങൾ സുരക്ഷിതമായി ഇതുവഴി കൈകാര്യം ചെയ്യാനാകുമെന്നും ശ്രീചിത്ര ഇൻസ്​റ്റിറ്റ്യൂട്ട്​ അറിയിച്ചു. വലിച്ചെടുക്കൽ ഉപകരണങ്ങളില്‍ ഘടിപ്പിക്കാനുള്ള അണുനാശിനി അടങ്ങിയ ദ്രവആഗിരണ ശേഷിയോടുകൂടിയ ബാഗുകളാണ് ഇത്. ശ്വാസകോശസ്രവം കുപ്പികളില്‍ ശേഖരിച്ച് അണുനശീകരണത്തിന് ശേഷം പ്രത്യേക സംവിധാനത്തിലൂടെ ഒഴുക്കിക്കളയുന്നതാണ് നിലവിലെ രീതി. മികച്ച സംവിധാനങ്ങള്‍ ഇ​െല്ലങ്കിൽ ഇതുവഴി അണുബാധയേല്‍ക്ക​ും. അന്താരാഷ്​ട്ര മാനദണ്ഡങ്ങള്‍ക്ക് വിധേയമായി അക്രിലോസോര്‍ബി​ൻെറ സുരക്ഷയും കാര്യക്ഷമതയും പരിശോധിച്ച് ഉറപ്പാക്കി. പേറ്റൻറിന്​ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്​. ഡോ. മഞ്ജു, ഡോ. മനോജ് കോമത്ത്, ഡോ. ആശാ കിഷോർ, ഡോ. അജയ് പ്രസാദ് ഹൃഷി എന്നിവരടങ്ങിയ ഗവേഷകസംഘമാണ് ഇത്​ യാഥാർഥ്യമാക്കിയത്. വ്യവസായിക അടിസ്ഥാനത്തിലുള്ള നിര്‍മാണത്തിന് റോംസണ്‍സ് സയൻറിഫിക് ആൻഡ്​​ സര്‍ജിക്കല്‍ പ്രൈവറ്റ് ലിമിറ്റഡുമായി കരാറായി. 500 മില്ലിലിറ്റര്‍ സ്രവം ആഗിരണം ചെയ്യാന്‍ കഴിയുന്ന ബാഗ് 100 രൂപയില്‍ താഴെ വിലക്ക്​ ആശുപത്രികളില്‍ എത്തിക്കാന്‍ കഴിയുമെന്നും ശ്രീചിത്ര അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story