Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവെഞ്ഞാറമൂട്​...

വെഞ്ഞാറമൂട്​ കൊലപാതകം: കുടുംബങ്ങളെ പാർട്ടി സംരക്ഷിക്കും -കോടിയേരി

text_fields
bookmark_border
വെഞ്ഞാറമൂട്​ (തിരുവനന്തപുരം): വെഞ്ഞാറമൂട്ടിലേത്​ ആസൂത്രിത കൊലപാതകമെന്ന്​ സി.പി.എം സംസ്ഥാ​ന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. രക്തസാക്ഷികളുടെ കുട്ടികൾക്ക്​ എത്ര വിദ്യാഭ്യാസം ചെയ്യണമോ അത്​ ചെയ്യാനുള്ള സൗകര്യം പാർട്ടി സജ്ജീകരിക്കും. രണ്ട്​ കുടുംബത്തിനും ഭാവിയിൽ മറ്റ്​ പ്രയാസമില്ലാതെ ജീവിക്കാൻ പറ്റുന്ന അന്തരീക്ഷവും പാർട്ടി ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. വെഞ്ഞാറമൂടിൽ കൊല്ലപ്പെട്ട ഡി.വൈ.എഫ്​.​െഎ നേതാക്കളായ മിഥിലാജ്​, ഹക്ക്​ മുഹമ്മദ്​ എന്നിവരുടെ വീടുകൾ സന്ദർശിക്കുകയും വീട്ടുകാരെ ആശ്വസിപ്പിക്കുകയും ചെയ്​തശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി എന്നും ഇൗ കുടുംബത്തോടൊപ്പമുണ്ടാകും. കേരളത്തിൽ പലയിടത്തും അക്രമങ്ങൾ അഴിച്ചുവിടാനും പ്രകോപനം സൃഷ്​ടിക്കാനും കോൺഗ്രസ്​ ശ്രമിക്കുന്നുണ്ട്​. അതിൽ സി.പി.എം പ്രവർത്തകർ പെട്ടുപോകരുത്​. ഇത്തരം ഘട്ടത്തിൽ ആത്മസംയമനം പാലിക്കണം. അതാണ്​ പാർട്ടിയുടെ ശക്തി. ശക്തിയുള്ളവർക്ക്​ മാത്രമേ സംയമനം പാലിക്കാൻ കഴിയൂ. അക്രമത്തിന്​​ പകരം ജനങ്ങളെ അണിനിരത്തി കാപാലിക സംഘത്തെ ഒറ്റപ്പെടുത്തണം. കോൺഗ്രസി​ൻെറ ഒാഫിസോ ​േകാൺഗ്രസ്​ പ്രവർത്തകരുടെ വീടോ ആക്രമിക്കാൻ സി.പി.എം ഉദ്ദേശിക്കുന്നില്ല. അത്തരം ഒരു സംഭവത്തിലും സി.പി.എം പ്രവർത്തകർ പങ്കാളിയാകില്ല. സമാധാനമാണ്​ സി.പി.എം ആഗ്രഹിക്കുന്നത്​. സർക്കാറി​ൻെറ വികസനപദ്ധതികൾ മുന്നോട്ട്​ കൊണ്ടുപോകാൻ സമാധാനം വേണം. അത്​ തകർക്കാനാണ്​ അക്രമം നടത്തി കേരളത്തിൽ കലാപത്തിന്​ കോൺഗ്രസ്​ ശ്രമിക്കുന്നത്​. അവർക്കെതിരായ ജനകീയ മുന്നേറ്റം ഉണ്ടാകണം. രണ്ടുപേരുടെ രക്തസാക്ഷിത്വം വൃഥാവിലാകില്ല. ഇൗ വിഷയത്തിൽ ഉയർന്ന എല്ലാ ആക്ഷേപങ്ങളും പൊലീസ്​ അന്വേഷിച്ച്​ നിജസ്ഥിതി കണ്ടെത്തണം. ഗൂ​ഢാലോചന നടത്തിയവരെ കണ്ടെത്തണം. സംഭവം നടക്കുന്നെന്നറിഞ്ഞിട്ടും വിവരം പൊലീസിന്​ നൽകാതിരുന്ന കോൺഗ്രസ്​ നേതാക്കളെയും കണ്ടെത്തണം. അതിന്​ ഫലപ്രദമായ അന്വേഷണം വേണം. അന്വേഷണത്തിൽ എല്ലാ കാര്യങ്ങളും പുറത്തുവരുമെന്നും കോടിയേരി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story