Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇടവയിൽ രണ്ടിടത്തുകൂടി...

ഇടവയിൽ രണ്ടിടത്തുകൂടി കോൺഗ്രസ്​ കൊടിമരങ്ങൾ നശിപ്പിച്ചു

text_fields
bookmark_border
വർക്കല: ഇടവ പഞ്ചായത്തിൽ രണ്ടിടത്തുകൂടി കോൺഗ്രസി​ൻെറ കൊടിമരങ്ങൾ നശിപ്പിച്ചു. മോൺസ്​റ്റേഴ്സ് ജങ്ഷൻ, റെയിൽവേ സ്​റ്റേഷൻ ജങ്ഷൻ എന്നിവിടങ്ങളിലാണ് കഴിഞ്ഞദിവസം കൊടിമരങ്ങൾ തകർത്തത്. വൈകീട്ട്​ നാട്ടുകാർ നോക്കിനിൽക്കെയാണ് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ അക്രമം നടത്തിയതെന്ന് കോൺഗ്രസ്​ മണ്ഡലം പ്രസിഡൻറുമാരായ ഇടവാ റഹ്മാൻ, മോഹനൻ നായർ എന്നിവർ വാർത്തക്കുറിപ്പിൽ പറഞ്ഞു. ദിവസങ്ങൾക്ക്​ മുമ്പ്​ രാത്രിയിൽ ഇടവ തുഷാരമുക്കിലും കോൺഗ്രസി​ൻെറ കൊടിമരങ്ങൾ നശിപ്പിക്കുകയും പതാകകൾ കത്തിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച മോൺസ്​റ്റേഴ്സ് ജങ്ഷനിലെ ഒരുസംഘം ഡി.വൈ.എഫ്.ഐ പ്രവർത്തകരും ഭാരവാഹികളും യൂത്ത് കോൺഗ്രസിൽ ചേർന്നു. ഇതിന​ുശേഷമാണ് വ്യാപകമായി കോൺഗ്രസി​ൻെറ കൊടിമരങ്ങൾ നശിപ്പിക്കുന്നതെന്നും ഇതി​ൻെറ വിഡിയോ ദൃശ്യങ്ങൾ സഹിതം പോലീസിൽ പരാതി നൽകിയതായും കോൺഗ്രസ്​ ആരോപിച്ചു. കുറ്റക്കാർക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന്​ ഭാരവാഹികൾ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story