Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകിഫ്ബിയുടെ യഥാർഥ...

കിഫ്ബിയുടെ യഥാർഥ ചിത്രം പുറത്തുവന്നെന്ന് ഉമ്മന്‍ ചാണ്ടി

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളും സാമ്പത്തിക ഞെരുക്കവും നേരിടുന്ന അവസരത്തിൽ നാലുകോടി രൂപ ചെലവിട്ട് പത്രങ്ങളില്‍ നൽകിയ നാല്​ പേജ് പരസ്യത്തിലൂടെ കിഫ്ബിയുടെ യഥാർഥ ചിത്രം പുറത്തുവന്നെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കിഫ്ബിയുടെ ഓണപ്പരസ്യത്തില്‍ 57,000 കോടി രൂപയുടെ 730 പദ്ധതികള്‍ക്ക് അനുമതി നൽകിയെന്ന്​ പറയുന്നു. എന്നാല്‍, എല്ലാ സ്രോതസ്സുകളില്‍നിന്നുമായി 2016 മുതല്‍ ഇപ്പോള്‍വരെ കിഫ്ബിയില്‍ ലഭിച്ചത് 15,315.25 കോടി രൂപ മാത്രമാണ്. വിവിധ പദ്ധതികള്‍ക്ക് ഇതുവരെ വിനിയോഗിച്ചത് 5957.96 കോടി രൂപയും. ഇപ്പോള്‍ നടന്നുവരുന്ന പ്രവൃത്തികള്‍ക്ക് എത്രകോടി വേണ്ടിവരുമെന്ന്​ പരസ്യത്തില്‍ വ്യക്തമല്ല. ആവശ്യമായ ധനസ്രോതസ്സ്​ കാണാതെ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി പ്രചാരണത്തിനായി പദ്ധതികള്‍ പ്രഖ്യാപിച്ചതാണെന്ന് അദ്ദേഹം ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story