Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'സി.ബി.​െഎ...

'സി.ബി.​െഎ അന്വേഷിക്കണം'

text_fields
bookmark_border
നെടുമങ്ങാട്: തേമ്പാംമൂട് നടന്ന ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 വർഷമായി പ്രദേശത്തു നടന്ന സംഘർഷങ്ങളിൽ ഡി.കെ. മുരളി എം.എൽ.എയുടെയും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീമി​ൻെറയും പങ്ക്​ സി.ബി.ഐ അന്വേഷിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ആനാട് ജയൻ ആവശ്യപ്പെട്ടു. വെഞ്ഞാറമൂട് പുല്ലമ്പാറ, തേമ്പാംമൂട് പ്രദേശങ്ങളിൽ തങ്ങൾക്ക് ഇഷ്​ടമില്ലാത്തവരെ നേരിടാൻ നടത്തിയ സംഘർഷങ്ങളെക്കുറിച്ച്​ നിഷ്പക്ഷവും നീതിപൂർവവുമായ അന്വേഷണം ആവശ്യമാണ്. സ്വന്തം പാർട്ടിക്കാരെ വെട്ടി​െക്കാലപ്പെടുത്താൻ ശ്രമിച്ച മിഥിലാജിന് ഡി.വൈ.എഫ്.ഐയിൽ അംഗത്വം നൽകുകയും ഡി.വൈ.എഫ്.ഐ ഭാരവാഹിയാക്കുകയും ചെയ്ത റഹീമി​ൻെറ നടപടിയും ആ കേസ് എങ്ങനെ ഒത്തുതീർപ്പാക്കി എന്നതിനെക്കുറിച്ചും നിഷ്പക്ഷ അന്വേഷണം വേണം. ഡി.കെ. മുരളി എം.എൽ.എയുടെ മക​ൻെറ പേരിലുണ്ടായ സംഭവങ്ങളും മകൻ വെഞ്ഞാറമൂട് പൊലീസിൽ നൽകിയ പരാതിയും കേസ് ഒത്തുതീർപ്പാക്കിയ നടപടിയും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തേണ്ടതാണ്​. സംസ്ഥാനവ്യാപകമായി അക്രമപരമ്പര സൃഷ്​ടിക്കുന്നതിന്​ മുൻകൂട്ടി തയാറാക്കിയ തിരക്കഥയിൽ ഡി.കെ. മുരളിയുടെയും റഹീമി​ൻെറയും പങ്ക് പുറത്തുവരണമെങ്കിൽ സി.ബി.ഐ അന്വേഷണം അനിവാര്യമാണ്. ലോക്കൽ കമ്മിറ്റി സെക്രട്ടറിയെേപ്പാലെ പ്രവർത്തിക്കുന്ന തിരുവനന്തപുരം റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ യാഥാർഥ്യങ്ങൾ പുറത്തുവരില്ലെന്നും പ്രസ്​താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story