Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅയ്യന്‍കാളി ഭവന...

അയ്യന്‍കാളി ഭവന നിര്‍മാണ പദ്ധതി പുനഃസ്ഥാപിക്കണം -രമേശ് ചെന്നിത്തല

text_fields
bookmark_border
കോവളം: യു.ഡി.എഫ് സർക്കാറി​ൻെറ കാലത്ത് നടപ്പാക്കിയിരുന്ന അയ്യന്‍കാളി ഭവന നിര്‍മാണ പദ്ധതി പുനഃസ്ഥാപിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മഹാത്മ അയ്യന്‍കാളി ജയന്തി ആഘോഷത്തി​ൻെറ ഭാഗമായി ഭാരതീയ ദലിത് കോണ്‍ഗ്രസി​ൻെറ ആഭിമുഖ്യത്തില്‍ വെങ്ങാനൂരിലെ അയ്യൻകാളി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൃതി മണ്ഡപത്തിനടുത്ത് നടന്ന ചടങ്ങിൽ മഹാത്മാഗാന്ധി-അയ്യന്‍കാളി കൂടിക്കാഴ്ചയുടെ 83ാമത് വാര്‍ഷികത്തി​ൻെറ ലോഗോ അദ്ദേഹം പ്രകാശനം ചെയ്തു. ദലിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് കെ.കെ. ഷാജു അധ്യക്ഷത വഹിച്ചു. എം. വിന്‍സൻറ് എം.എല്‍.എ, സാധുജന പരിപാലന സംഘം ജനറൽ സെക്രട്ടറി സുരേഷ് ജഗതി, ഷാബു ഗോപിനാഥ്, പേരൂര്‍ക്കട രവി, കോളിയൂര്‍ ദിവാകരന്‍ നായര്‍, വെങ്ങാനൂര്‍ കെ. ശ്രീകുമാര്‍, കെ.വി. അഭിലാഷ്, സഞ്ജയൻ, സാധുജന പരിപാലന സംഘം ഭാരവാഹികളായ റിഞ്ജുലാൽ, വെങ്ങാനൂർ രാജേന്ദ്രൻ പനങ്ങോട്, അനിൽകുമാർ, ധരൻ ആഴാകുളം എന്നിവർ പങ്കെടുത്തു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story