Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതിരുവോണ നാളിൽ സ്കൂൾ...

തിരുവോണ നാളിൽ സ്കൂൾ പാചകത്തൊഴിലാളികൾ പട്ടിണിസമരം നടത്തി

text_fields
bookmark_border
തിരുവനന്തപുരം: ജൂൺ മുതൽ സ്കൂൾ പാചകത്തൊഴിലാളികൾക്ക് വേതനം നൽകാത്തതിൽ പ്രതിഷേധിച്ച സ്കൂൾ പാചകത്തൊഴിലാളി സംഘടന (എച്ച്.എം.എസ്) സംസ്ഥാന വ്യാപകമായി തിരുവോണനാളിൽ സ്വവസതികളിൽ ഉപവാസസമരം നടത്തി. സംഘടനയുടെ തിരുവനന്തപുരം ജില്ല പ്രസിഡൻറ് ബിന്ദു അനിൽകുമാറി​ൻെറ നെടുമങ്ങാട്ടെ വസതിയിൽ നടന്ന ഉപവാസസമരം എച്ച്.എം.എസ് സംസ്ഥാനസമിതി അംഗം കെ. ശശികുമാർ ഉദ്​ഘാടനം ചെയ്തു. കേരളത്തിൽ തിരുവോണനാളിൽ എണ്ണൂറിലധികം സ്ഥലങ്ങളിൽ ഇത്തരം പട്ടിണി സമരം നടന്നതായി എസ്.പി.ടി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി. ഷാനവാസ് അറിയിച്ചു. പണിയെടുത്ത തൊഴിലാളികളെ പട്ടിണിക്കിടുന്നത് ഒരു ഭരണാധികാരിക്കും ഭൂഷണമല്ലെന്ന് കെ. ശശികുമാർ ഓർമിപ്പിച്ചു. നെടുമങ്ങാട്​ ബിന്ദുവി​ൻെറ കുടുംബാംഗങ്ങളും പ്രേമലത, അംബിക തുടങ്ങിയ യൂനിയൻ അംഗങ്ങളും ഉപവാസസമരത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story