Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡോക്യുസ്കേപ്പ്...

ഡോക്യുസ്കേപ്പ് ഓണ്‍ലൈന്‍ ചലച്ചിത്രമേള സമാപിച്ചു

text_fields
bookmark_border
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 'ഡോക്യുസ്കേപ്പ്: ഐ.ഡി.എസ്.എഫ്.എഫ്.കെ വിന്നേഴ്സ്' എന്ന ഓണ്‍ലൈന്‍ ചലച്ചിത്രമേള സമാപിച്ചു. എട്ടുദിവസങ്ങളിലായി 13,178 പ്രേക്ഷകർ പ​െങ്കടുത്തു. 14 ഡോക്യുമൻെററികളും അഞ്ച്​ ഹ്രസ്വചിത്രങ്ങളും നാല് കാമ്പസ് സിനിമകളും ആറ് അനിമേഷന്‍ സിനിമകളും ഉള്‍പ്പെടെ 29 സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. ഐ.ഡി.എസ്.എഫ്.എഫ്.കെയുടെ മുന്‍പതിപ്പുകളുടെ മല്‍സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച് അംഗീകാരങ്ങള്‍ നേടിയ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയത്. മൊബൈലില്‍ കണ്ടവരാണ് എണ്ണത്തില്‍ കൂടുതല്‍. 'അമീന'യായിരുന്നു ഉദ്ഘാടന ചിത്രം. ബംഗാളിചിത്രം 'ദാറ്റ് ക്ലൗഡ് നെവര്‍ ലെഫ്റ്റ്' സമാപനചിത്രമായി പ്രദര്‍ശിപ്പിച്ചു. മന്ത്രി എ.കെ. ബാലന്‍ മേള ഉദ്ഘാടനം ചെയ്​തു.
Show Full Article
TAGS:
Next Story